അമിതവണ്ണവും പ്രമേഹവും; കുറ്റക്കാരൻ ചോറ് അല്ല, തെരഞ്ഞെടുപ്പുകളിൽ മാറ്റം വരുത്താം

ചോറ് എന്നല്ല എന്തു ഭക്ഷണവും അമിതമായാൽ അത് ശരീരഭാരം കൂട്ടാൻ ഇടയാക്കും
Healthy diet
അമിതവണ്ണവും പ്രമേഹവും; കുറ്റക്കാരൻ ചോറ് അല്ല

മിതവണ്ണം കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി മിഥ്യാധാരണകൾ നമ്മൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ചോറ് കഴിച്ചാൽ വണ്ണം കൂടുമെന്നത്. അമിതവണ്ണം മാത്രമല്ല പ്രമേഹത്തിന് പിന്നിലും ചോറ് കഴിക്കുന്ന ശീലമാണ് പ്രശ്നമെന്നാണ് പ്രചാരം. അതിനാൽ ഡയറ്റിങ് തുടങ്ങുമ്പോൾ മിക്ക ആളുകളും ചെയ്യുന്നത് ഡയറ്റിൽ നിന്നും ചോറിനെ പൂർണമായും ഉപേക്ഷിക്കുക എന്നതാണ്.

rice with curry

എന്നാൽ ചോറ് എന്നല്ല എന്തു ഭക്ഷണവും അമിതമായാൽ അത് ശരീരഭാരം കൂട്ടാൻ ഇടയാക്കും. ബുദ്ധിപൂർവം ഭക്ഷണം തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനമെന്ന് ആരോ​ഗ്യവിദ​ഗധർ അഭിപ്രായപ്പെടുന്നു. ചോറ് നിങ്ങളുടെ ശരീരഭാരം കൂട്ടുമെന്ന് ആശങ്കയുണ്ടെങ്കിൽ ചോറ് കഴിക്കുന്നതിന് 10-20 മിനിറ്റിന് മുൻപായി ഒരു ​ഗ്ലാസ് വെള്ളം കുടിക്കുക. ശേഷം സാലഡ് അതിന് പിന്നാലെ പയർവർ​ഗം ചേർത്ത് ചോറ് കഴിക്കാം. ഇത് നിങ്ങൾക്ക് കൃത്യമായ പോഷകങ്ങൾ കൃത്യ അളവിൽ കിട്ടുന്നുവെന്ന് ഉറപ്പാക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Healthy diet
'വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതെ ആകും'; ആ ദേഷ്യത്തിന് പിന്നിൽ ഒരു ശാസ്ത്രമുണ്ട്, എന്താണ് 'ഹാം​ഗ്രി'?
weight loss

കൂടാതെ ഭക്ഷണം കഴിക്കുമ്പോൾ മെല്ലെ കഴിക്കാൻ ശ്രമിക്കുക ഇത് നിങ്ങളെ അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്നും തടയും. അമിതമായി കഴിക്കുന്നത് തീർച്ചയായും അമിതവണ്ണത്തിലേക്കും പിന്നീട് നിങ്ങളെ ഒരു പ്രമേഹ രോ​ഗിക്കാനും സാധിക്കും. വ്യായാമം ചെയ്യുത സമീകൃതാഹാരം കഴിക്കുക എന്നതാണ് പ്രധാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com