ഹോർമോൺ സന്തുലനം; ആർത്തവത്തിന്റെ നാല് ഘട്ടങ്ങളിൽ നാല് തരം വിത്തുകൾ; എന്താണ് സീഡ് സൈക്ലിങ്?

ക്രമരഹിതമായി വിത്തുകൾ കഴിക്കുന്നതിന് പകരം ഹോർമോൺ സന്തുലനം ലക്ഷ്യം വെച്ച് പ്രത്യേക സമയങ്ങളിൽ വിത്തുകൾ കഴിക്കാം.
Seed Cycling
എന്താണ് സീഡ് സൈക്ലിങ്?

നിരവധി പോഷക​ങ്ങളുടെ പവര്‍ഹൗസുകളാണ് വിത്തുകള്‍. ഇവയുടെ ആരോ​ഗ്യ​ഗുണങ്ങൾ തിരിച്ചറിഞ്ഞ് ഭക്ഷ്യയോ​ഗ്യമായ വിവിധ ഇനം വിത്തുകൾ ഇപ്പോൾ ആളുകൾ വ്യാപകമായി തങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ശരീരത്തിലുണ്ടാകുന്ന പല ഘട്ടങ്ങളും പരിശോധിച്ച് കൃത്യ സമയങ്ങളിൽ വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹോർമോൺ സന്തുലനം നിലനിർത്താൻ സഹായിക്കും. അത്തരം ഒരു ആശയമാണ് സീഡ് സൈക്ലിങ്.

എന്താണ് സീഡ് സൈക്ലിങ്

ക്രമരഹിതമായി വിത്തുകൾ കഴിക്കുന്നതിന് പകരം ഹോർമോൺ സന്തുലനം ലക്ഷ്യം വെച്ച് പ്രത്യേക സമയങ്ങളിൽ വിത്തുകൾ കഴിക്കുന്നതിനെ ആണ് സീഡ് സൈക്ലിങ് എന്ന് പറയുന്നത്. സ്ത്രീകൾക്കാണ് സീഡ് സൈക്ലിങ് കൂടുതൽ പ്രയോജനപ്പെടുക. നാരുകളാലും വിറ്റാമിനാലും പ്രോട്ടീനുകളാലും സമ്പന്നമാണ് വിത്തുകൾ. ഓരോ വിത്തുകള്‍ക്കും ഓരോ ഗുണങ്ങളാണ്. അവയ്ക്ക് സ്ത്രീകളുടെ ആര്‍ത്തവ ചക്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഹോര്‍മോണിനെ നിയന്ത്രിക്കാനാകും. ആർത്തവ ഘട്ടം, ഫോളിക്കുലാർ ഘട്ടം, ഓവുലേഷൻ ഘട്ടം, ല്യൂട്ടൽ ഘട്ടം എന്നിങ്ങനെ ഒരു മാസം നീണ്ടു നില്‍ക്കുന്ന നാല് ഘട്ടങ്ങളാണ് ആര്‍ത്തവചക്രത്തിന് ഉള്ളത്.

ആർത്തവ-ഫോളിക്കുലാർ ഘട്ടങ്ങൾ (1-14 ദിവസങ്ങൾ)

കഴിക്കേണ്ട വിത്തുകൾ: ഫ്ലാക്സ് വിത്തുകൾ, മത്തങ്ങയുടെ വിത്തുകൾ

ഈ ഘട്ടങ്ങളിൽ ഈസ്ട്രജൻ, പ്രോജസ്റ്ററോൺ ഹോർമോണുകളുടെ അളവു കുറയും. ഫ്ലാക്സ് സീഡുകളിൽ അധിക ഈസ്ട്രജനെ ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന ലിഗ്നാനുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ മത്തങ്ങ വിത്തുകളിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് പ്രോജസ്റ്ററോൺ ഉൽപാദനത്തെ പിന്തുണയ്ക്കുകയും മലബന്ധം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

pumpkin seeds

ഓവുലേഷൻ-ല്യൂട്ടൽ ഘട്ടങ്ങൾ (15-28 ദിവസങ്ങൾ)

കഴിക്കേണ്ട വിത്തുകൾ: എള്ള്, സൺഫ്ലവർ വിത്തുകൾ

ഈ ഘട്ടത്തിൽ സ്ത്രീ ഹോർമോണുകൾ വീണ്ടും ഉയരുന്നു. സൂര്യകാന്തി വിത്തുകളിൽ സെലിനിയം കൂടുതലാണ്. ഇത് കരളിൻ്റെ പ്രവർത്തനത്തെയും ഹോർമോൺ ഡിടോക്സിഫിക്കേഷനെയും പിന്തുണയ്ക്കുന്നു. കൂടാതെ എള്ളിൽ ലിഗ്നാനുകളും ഹോർമോൺ ബാലൻസ് പിന്തുണയ്ക്കുന്ന അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

seeds benefits

സ്ത്രീകൾക്ക് മാത്രമല്ല സീഡ് സൈക്ലിങ് പുരുഷന്മാർക്കും പിന്തുടരാവുന്നതാണ്. വിത്തുകളിലെ പോഷകങ്ങൾ പുരുഷന്മാരുടെ ഹോർമോണുകളും ബാലൻസ് ചെയ്യാന്‍ സഹായിക്കും. മത്തങ്ങയുടെ വിത്തുകളും ഫ്ലാക്സ് വിത്തുകളും ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തിന് സാഹയകരമാണ്. രണ്ടാം ഘട്ടത്തിൽ എള്ള്, സൂര്യകാന്തി വിത്തുകൾ, ഇത് ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകളും സഹിതം ഈസ്ട്രജൻ മെറ്റബോളിസത്തെ പിന്തുണയ്ക്കുന്നു.

Seed Cycling
കൈക്കണക്ക് പാടില്ല; ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് അഞ്ച് ​ഗ്രാമിൽ കൂടരുത്

വിത്ത് സ്ഥിരമായും അച്ചടക്കത്തോടെയും കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ചർമ്മത്തിനും ഗുണം ചെയ്യും. എന്നാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ദിനചര്യയിൽ ഉൾപ്പെടുത്തുന്നതിന് മുന്‍പ് ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിനെ സമീപിത്തുന്നത് നല്ലതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com