സൂര്യാഘാതം മുതല്‍ അര്‍ബുദ സാധ്യത വരെ കുറയ്ക്കും; ചർമ സംരക്ഷണത്തിന് പർപ്പിൾ പഴങ്ങള്‍

പർപ്പിൾ നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും ഉയർന്ന അളവിൽ പോളിഫെനോൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു
പർപ്പിൾ നിറത്തിലുള്ള പഴങ്ങള്‍
പർപ്പിൾ നിറത്തിലുള്ള പഴങ്ങള്‍

ന്റി-ഓക്സിഡന്റുകളാൽ സമ്പന്നമാണ് പർപ്പിൾ നിറമുള്ള പഴങ്ങളും പച്ചക്കറികളും. ഇത് വീക്കം, ചർമ്മത്തിന്റെ ആരോ​ഗ്യം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. 2019ൽ 'ജേണൽ ഓഫ് ന്യൂട്രീഷൻ ആൻഡ് മെറ്റബോളിസം' പ്രസിദ്ധീകരിച്ച പഠനത്തിൽ പർപ്പിൾ നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും ഉയർന്ന അളവിൽ പോളിഫെനോൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ആൻ്റിഓക്‌സിഡൻ്റുകളാണ്.

ഡയറ്ററി പോളിഫെനോൾസ് സൂര്യന്റെ അൾട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന ചർമ്മത്തിൻ്റെ ഫോട്ടോഡേമേജ് തടയാനും സഹായിക്കും. കൂടാതെ ത്വക്ക് അർ‌ബുദ സാധ്യത കുറയ്‌ക്കും.

grapes

ചർമ്മത്തിന് മികച്ച അഞ്ച് പോഷക സമ്പുഷ്ടമായ പർപ്പിൾ പഴങ്ങളും പച്ചക്കറികളും

മുന്തിരി

മുന്തിരി കഴിക്കുന്നത് സൂര്യൻ്റെ അൾട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും. ബർമിംഗ്ഹാമിലെ ഡെർമറ്റോളജി വിഭാഗത്തിലെ അലബാമ സർവകലാശാലയിലെ ഗവേഷകർ 2021-ൽ നടത്തിയ ഒരു പഠനത്തിലും മുന്തിരിയുടെ ചർമ്മസംരക്ഷണ ​ഗുണങ്ങളുടെ കുറിച്ച് പറയുന്നു. 14 ദിവസം തുടർച്ചയായി ഉണക്ക മുന്തിരി കഴിച്ചവരുടെ ചർമ്മത്തിന്റെ സ്വാഭാവിക സംരക്ഷണത്തിൽ 74.8 ശതമാനം വർധനവ് കാണിച്ചതായി ഗവേഷകർ കണ്ടെത്തി.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് ജ്യൂസ് ആയോ അല്ലാതെയോ കുടിക്കുന്നത് വീക്കം, രക്തയോട്ടം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും.

beetroot

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാഷൻ ഫ്രൂട്ട്

പാഷൻ ഫ്രൂട്ടിൽ പ്രത്യേക പോളിഫെനോൾ ആൻ്റിഓക്‌സിഡൻ്റ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 2013-ൽ 'ബയോളജിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽ ബുള്ളറ്റിൻ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പാഷൻ ഫ്രൂട്ടിൽ നിന്ന് വേർതിരിച്ചെടുത്ത പൈസറ്റാനോൾ ചർമ്മകോശങ്ങളെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നതായി കണ്ടെത്തിയുരുന്നു.

പർപ്പിൾ കാബേജ്

പർപ്പിൾ കാബേജിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.. കാബേജ് ഇലകൾ ചർമ്മത്തിൽ പുരട്ടുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കും.

purple cabbage
പർപ്പിൾ നിറത്തിലുള്ള പഴങ്ങള്‍
ആര്‍ത്തവവിരാമ കാലത്തെ അസ്വസ്ഥതകൾ; എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ഇവ ഡയറ്റിൽ ചേർക്കാം

വഴുതനങ്ങ

ചർമ്മ സംരക്ഷണത്തിന് ആവശ്യമായ വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് വഴുതന. വഴുതനങ്ങയിൽ കാണപ്പെടുന്ന ഒരു തരം സംയുക്തമായ സോളാസോഡിൻ റാംനോസിൽ ഗ്ലൈക്കോസൈഡുകൾ (SRGs) ചർമ്മ സംരക്ഷണത്തിന് ​ഗുണകരമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com