രാത്രി ഉറങ്ങിയില്ലേ?, പകൽ ഉറങ്ങാം; ഒരു മണിക്കൂറിന്റെ ഉറക്കനഷ്ടം മറികടക്കാൻ നാല് ദിവസം വേണം

തലവേദന, ശ്രദ്ധക്കുറവ്, അസ്വസ്ഥത, തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ട്, ഉറക്കച്ചടവ് തുടങ്ങിയവ ഉറക്കക്കുറവിന്റെ ലക്ഷണങ്ങളാണ്
SLEEP PROBLEMS
ഒരു മണിക്കൂറിന്റെ ഉറക്കനഷ്ടം മറികടക്കാൻ നാല് ദിവസം വേണം

ജീവിതശൈലിയിലെ മാറ്റങ്ങൾ പലപ്പോൾ ആദ്യം ബാധിക്കുക ഉറക്കത്തെയാണ്. ഉറക്കക്കുറവ് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുമെന്ന് നേരത്തെ പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. എന്നാൽ ഒരു മണിക്കൂർ ഉറക്കം നഷ്ടപ്പെടുന്നതു കൊണ്ട് ഉണ്ടാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ മറികടക്കാൻ നാല് ദിവസം വരെ വേണ്ടി വരുമെന്ന് പ്രശസ്ത ന്യൂറോളജിസ്റ്റ് ആയ ഡോ. സുധീർ കുമാർ ചൂണ്ടികാട്ടുന്നു.

എക്‌സിലൂടെ അദ്ദേഹം പങ്കുവെച്ച് ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഉറക്കനഷ്ടം ഒരു മണിക്കൂർ മാത്രമാണെങ്കിൽ പോലും അത് മറികടക്കാൻ നാല് ദിവസങ്ങൾ വരെ വേണ്ടി വരുമെന്ന് അദ്ദേഹം ട്വീറ്റിൽ പറയുന്നു. തലവേദന, ശ്രദ്ധക്കുറവ്, അസ്വസ്ഥത, തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ട്, ഉറക്കച്ചടവ് തുടങ്ങിയവ ഉറക്കക്കുറവിന്റെ ലക്ഷണങ്ങളാണ്. ട്വീറ്റിന് താഴെ ഒരാൾ എത്ര മണിക്കൂളുകളാണ് ഉറങ്ങേണ്ടതെന്ന ചോദ്യത്തിന് പ്രായമനുസരിച്ച് ഡോക്ടർ വിശദീകരിക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്നുമാസം വരെ പ്രായമുള്ള കുട്ടികൾ 14 മുതൽ 17 മണിക്കൂറോളവും നാലു മുതൽ 12 മാസം വരെ പ്രായമുള്ള കുട്ടികൾ 12 മുതൽ 16 മണിക്കൂറോളവും ഒന്നു മുതൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികൾ 10 മുതൽ 14 മണിക്കൂറോളവും ഉറങ്ങണമെന്ന് അദ്ദേഹം നിർദേശിച്ചു. ആറു മുതൽ 12 വയസ്സു വരെയുള്ളവർ 9 മുതൽ 12 മണിക്കൂർ വരെയും 13 മുതൽ 18 വയസ്സു വരെയുള്ളവർ എട്ടു മുതൽ 10 മണിക്കൂർ വരെയും 18 വയസ്സിന് മുകളിലുള്ളവർ 7 മുതൽ 9 മണിക്കൂർ വരെയും ഉറങ്ങണം.

SLEEP PROBLEMS
ശരീരഭാരം കുറയ്‌ക്കണോ? കലോറിയിൽ അമിത ശ്രദ്ധ വേണ്ട, നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാം

അതേസമയം ജോലിത്തിരക്കോ മറ്റ് കാരണത്താലോ രാത്രി ഉറക്കം നഷ്ടമായാൽ പകൽ ഉറങ്ങുന്നത് നല്ലതാണെന്നും അദ്ദേഹം കമന്റിൽ മറുപടി നൽകുന്നുണ്ട്. സ്ഥിരമായുള്ള ഉറക്കക്കുറവു ഹൈപ്പർടെൻഷൻ, ഹൃദ്രോ​ഗം, പക്ഷാഘാതം, കാൻസർ തുടങ്ങിയ ​ഗുരുതര രോ​ഗങ്ങളിലേക്ക് നയിച്ചേക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com