ആര്‍ത്തവവിരാമ കാലത്തെ അസ്വസ്ഥതകൾ; എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ഇവ ഡയറ്റിൽ ചേർക്കാം

ആര്‍ത്തവ വിരാമം ഏറ്റവും കൂടുതല്‍ ബാധിക്കും എല്ലുകളെയും പേശികളെയുമാണ്.
Menopause
എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ഇവ ഡയറ്റിൽ ചേർക്കാം

സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യവുമായി ബന്ധപ്പെട്ട ഘട്ടമാണ് ആര്‍ത്തവവിരാമം. ആര്‍ത്തവവിരാമത്തെ തുടർന്ന് ശരീരത്തിൽ ഹോർമോൺ സന്തുലനത്തിൽ മാറ്റം വരുന്നു. ശാരീരികവും മാനസികവുമായ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഈ കാലയളവിൽ സ്ത്രീകളില്‍ ഉണ്ടാക്കുന്നു. 45 മുതല്‍ 55 വയസ്സിനുള്ളില്‍ സ്ത്രീകളില്‍ സാധാരണയായി സംഭവിക്കുന്ന ഒന്നാണ് ആര്‍ത്തവം നിലയ്‌ക്കുന്നത്.

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം സ്വീകരിക്കുന്നത് ആർത്തവവിരാമവുമായി ബന്ധപ്പെട്ട പല ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. ആര്‍ത്തവ വിരാമം ഏറ്റവും കൂടുതല്‍ ബാധിക്കും എല്ലുകളെയും പേശികളെയുമാണ്.

ആർത്തവവിരാമ കാലത്ത് ഇവ കഴിക്കാം

ധാന്യങ്ങൾ

നാരുകൾ ധാരളം അടങ്ങിയ ക്വിനോവ, ബ്രൗൺ റൈസ്, ഓട്സ് തുടങ്ങിയ ധാന്യങ്ങൾ കഴിക്കുന്നത് ദഹനം മെച്ചപ്പെടാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ, അവയിൽ അടങ്ങിയ അവശ്യ പോഷകങ്ങളായ വിറ്റാമിൻ ബിയും മ​ഗ്നീഷ്യവും ഊർജ്ജം നിലനിർത്താനും ആർത്തവവിരാമത്തെ തുടർന്ന് ഉണ്ടാകുന്ന മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.

പഴവും പച്ചക്കറികളും

പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും എല്ലുകളുടെ ആരോഗ്യത്തിനും, വീക്കം കുറയ്ക്കുന്നതിനും, പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും സഹായിക്കും. ഇലക്കറികൾ, സിട്രസ് പഴങ്ങൾ, ബെറികൾ എന്നിവ ആർത്തവ വിരാമ കാലത്ത് കഴിക്കുന്നത് നല്ലതാണ്.

Support Women's Health

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മീൻ

ആർത്തവ വിരാമ കാലത്ത് സന്ധി വേദനയും ഹൃദ്രോ​ഗ സാധ്യതകളും കൂടുതലായിരിക്കും. ഇതിനെ പ്രതിരോധിക്കാൻ മത്തി, അയല പോലുള്ള മീനുകളിൽ അടങ്ങിയ ഒമേഗ -3 ഫാറ്റി ആസിഡുകൾക്ക് സാധിക്കും. ഡയറ്റിൽ മീൻ ഉൾപ്പെടുത്തുന്നത് മസ്തിഷ്ക ആരോഗ്യത്തെ പിന്തുണയ്ക്കുകയും മാനസികാവസ്ഥയും വൈജ്ഞാനിക മാറ്റങ്ങളും നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യാം.

പാൽ ഉൽ‌പ്പന്നങ്ങൾ

ആർത്തവ വിരാമ കാലഘട്ടത്തിൽ കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ പങ്ക് നിർണായകമാണ്. പാൽ, ചീസ്, തൈര്, ലസ്സി തുടങ്ങിയ പാലുൽപ്പന്നങ്ങൾ കഴിക്കുന്നതോടെ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കും.

ഫ്ലാക്സ് സീഡുകൾ

ലിഗ്നാനുകൾ ധാരാളം അടങ്ങിയ ഫ്ലാക്സ് സീഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹോർമോൺ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാനും ഹീറ്റ് ഫ്ലാഷുകൾ പോലുള്ള ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും. ഫ്ലാക്സ് വിത്തുകൾ സ്മൂത്തികളിലോ തൈരിലോ ചേർത്ത് കഴിക്കാം.

Healthy diet
Menopause
സ്പൂണോ ഫോർക്കോ വേണ്ട, ഭക്ഷണം കൈകൊണ്ട് കുഴച്ച് തന്നെ കഴിക്കാം; ദഹനം മുതൽ പ്രതിരോധശേഷി വരെ മെച്ചപ്പെടും

വെള്ളം

ആർത്തവവിരാമ സമയത്ത് ജലാംശം നിലനിർത്തുന്നത് നിർണായകമാണ്. ഇത് ശരീരഭാരവും ഹീറ്റ് ഫ്ലാഷുകൾ തുടങ്ങിയവയെ നിയന്ത്രിക്കാൻ സഹായിക്കും.

പയർ വ​ർ​ഗം

ആർത്തവവിരാമത്തിൽ കുറയാൻ തുടങ്ങുന്ന രണ്ട് കാര്യങ്ങളാണ് പേശികളുടെ ഭാരവും എല്ലുകളും ആരോ​ഗ്യവും. പ്രോട്ടീൻ അടങ്ങിയ ബീൻസ്, പയർ, മാംസം എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പേശികളുടെയും എല്ലുകളുടെയും ആരോ​ഗ്യം മെച്ചപ്പെടുത്തും. ആർത്തവവിരാമ സമയത്ത് ഭാരവും ഊർജ്ജ നിലയും നിയന്ത്രിക്കുന്നതിനും പ്രോട്ടീൻ പ്രധാനമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com