ശരീരഭാരം കുറയ്ക്കാന്‍ ഇനി 'ഗ്രീന്‍ കോഫി', ആരോഗ്യഗുണങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഗ്രീന്‍ കോഫി പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ശരീരഭാരം എന്നിവയെല്ലാം നിയന്ത്രിക്കാന്‍ സാഹിയിക്കും
Green coffee
ഗ്രീന്‍ കോഫി

രീരഭാരം കുറയ്ക്കാന്‍ ഇനി മുതല്‍ ഗ്രീന്‍ ടീ അല്ല ഗ്രീന്‍ കോഫീ പരീക്ഷിക്കാം. വെയിലത്ത് ഉണക്കിയ കാപ്പിക്കുരു നേരെ പൊടിച്ചെടുക്കുന്നതാണ് ഗ്രീന്‍ കോഫി. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഗ്രീന്‍ കോഫി പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ശരീരഭാരം എന്നിവയെല്ലാം നിയന്ത്രിക്കാന്‍ സാഹിയിക്കും.

കൊച്ചിയിലെ ലൗറസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോജിസ്റ്റിക്‌സിലെ ഒരു കൂട്ടം വിദ്യാര്‍ഥികളുടെ പരിശ്രമത്തിന്‍റെ ഭാഗമായി ഗ്രീന്‍ കോഫി ഇന്ന് വിപണിയില്‍ വന്‍ ഡിമാന്‍ഡ് ആയിരിക്കുകയാണ്. ഒരു പ്രോജക്ടിന്റെ ഭാഗമായി 2020ലാണ് ലോറസ് നേച്ചേഴ്‌സ് ഗ്രീന്‍ കോഫി എന്ന ബ്രാന്‍ഡ് വിദ്യാര്‍ഥികള്‍ പുറത്തിറക്കുന്നത്. പാലക്കാട് നടന്ന പഠനത്തിനിടെയാണ് ഗ്രീന്‍ കോഫിയുടെ സാധ്യത മനസിലാക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂര്‍ഗ്, പാലക്കാട് എന്നിവടങ്ങളില്‍ നിന്നും സമാഹരിച്ചു കൊണ്ടു വന്ന കാപ്പിക്കുരു വെയിത്ത് വെച്ച് ഉണക്കിയ ശേഷം പൊടിച്ചെടുത്തു. ഗുണനിലവാരവും ഷെല്‍ഫ് ലൈഫും നിര്‍ണയിക്കുന്നതിന് നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയതായും വിദ്യാര്‍ഥികള്‍ പറയുന്നു. അറേബ്യന്‍ കാപ്പിക്കുരുവാണ് വിദ്യാര്‍ഥികള്‍ തെരഞ്ഞെടുത്തത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നും ഇവര്‍ക്ക് സര്‍ഫിക്കറ്റും ലഭിച്ചു.

Green coffee
ചെറുപ്പക്കാരിലെ ഹൃദയാഘാതത്തിനു കാരണം കോവിഡ് വാക്‌സിനോ?; കുറിപ്പ്

ഇതിനോടകം തന്നെ ഹെല്‍ത്ത് ക്ലബുകളിലും ജിമ്മിലും മെഡിക്കല്‍ ഷോപ്പുകളും പ്രോഡക്ടിനെ പരിചയപ്പെടുത്തിയെങ്കിലും ആദ്യകാലത്ത് പ്രതികരണം അത്ര മികച്ചതായിരുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പിന്നീട് ഗ്രീന്‍ കോഫിയുടെ ആരോഗ്യഗുണങ്ങള്‍ മനസ്സിലാക്കി ആളുകള്‍ ഇപ്പോള്‍ ഗ്രീന്‍ കോഫി തെരഞ്ഞു വരാറുണ്ട്. ഗവേഷണങ്ങളിലൂടെ ഗ്രീന്‍ കോഫിയെ കൂടുതല്‍ പരിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് വിദ്യാര്‍ഥികള്‍.

അതേസമയം ഗ്രീൻ കോഫി അമിതമായി കഴിക്കുകയാണെങ്കിൽ, ഇത് തലവേദന, ഓക്കാനം, വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, ദഹനക്കേട്, ക്ഷീണം, ഹൃദയമിടിപ്പ് വർദ്ധിക്കുക, ചെവിയിൽ മുഴക്കം, കാൽസ്യം, മഗ്നീഷ്യം എന്നിവ നഷ്ടപ്പെടുക എന്നിവയ്ക്ക് കാരണമായേക്കാം. അതിനാൽ, ഗ്രീൻ കോഫി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com