ചർമ്മത്തിന് മാത്രം മതിയോ സൺ പ്രൊട്ടക്ഷൻ മുടിക്ക് വേണ്ടേ? മുടിയുടെ നിറം മങ്ങലിനും കൊഴിച്ചിലിനും ഇതാകാം കാരണം, ചെയ്യേണ്ടത്

ദീർഘനേരം സൂര്യരശ്മികൾ കൊള്ളുന്നത് മുടിയിലെ സ്വഭാവിക എണ്ണകള്‍ നീക്കം ചെയ്യും
Hair growth, hair care
മുടി സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ർമ്മം പോലെ തന്നെ തലമുടിക്കും സൂര്യരശ്മികളിൽ നിന്നും സംരക്ഷണം ആവശ്യമാണ്. ​ദീർഘനേരം സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ കൊള്ളുന്നത് മുടിയുടെ പ്രോട്ടീന്‍ നഷ്ടപ്പെടുത്താന്‍ കാരണമാകും. ഇത് മുടിയുടെ നിറം മങ്ങാനും മുടികൊഴിച്ചിലിനും കാരണമാകും. ചര്‍മ്മത്തെക്കാള്‍ മുടിക്കാണ് സൂര്യരശ്മികൾ അധികമേല്‍ക്കാന്‍ സാധ്യത. എന്നാല്‍ പലപ്പോഴും ഇക്കാര്യം നമ്മൾ ശ്രദ്ധിക്കാറില്ല.

ദീർഘനേരം സൂര്യരശ്മികൾ കൊള്ളുന്നത് മുടിയിലെ സ്വഭാവിക എണ്ണകള്‍ നീക്കം ചെയ്യും. ഇത് ഈര്‍പ്പം നഷ്ടപ്പെടുത്താനും മുടി നിര്‍ജീവമാകാനും കാരണമാകും. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയുടെ പ്രോട്ടീന്‍ ഇല്ലാതാക്കും. പ്രോട്ടീൻ നഷ്ടമാകുന്നതോടെ മുടി ദുര്‍ബലമാകാന്‍ തുടങ്ങും. ഇത് നിറം മങ്ങല്‍, മുടി കൊഴിച്ചില്‍, മുടി പൊട്ടിപ്പോവുക എന്നിവയിലേക്ക് നയിക്കാം.

ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനായി പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു സ്റ്റാഫ് അല്ലെങ്കില്‍ തൊപ്പി തലയില്‍ ചൂടാന്‍ ശ്രദ്ധിക്കുക. മുടിയിലേക്ക് നേരിട്ട് സൂര്യരശ്മികള്‍ അധികം കൊള്ളാതെ സൂക്ഷിക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുടി സംരക്ഷിക്കാന്‍

മുടി ഈര്‍പ്പമുള്ളതാക്കാന്‍ കണ്ടീഷണറുകള്‍ പതിവായി ഉപയോഗിക്കുക. നല്ല നിലവാരമുള്ള കണ്ടീഷണറുകളും ആഴത്തിലുള്ള കണ്ടീഷനിങ്ങും മാസ്‌കുകളും ഉപയോഗിക്കുന്നത് മുടിയുടെ ജലാംശവും പ്രതിരോധശേഷിയും നിലനിര്‍ത്താന്‍ സഹായിക്കും. ചര്‍മ്മത്തിനെന്ന പോലെ ഇപ്പോള്‍ എസ്പിഎഫ് ഗുണങ്ങള്‍ അടങ്ങിയ കണ്‍ണ്ടീഷണറുകളും സെറവും വിപണിയില്‍ സുലഭമാണ്. മുടിയുടെ സംരക്ഷണത്തിന് ഇതും ഉപയോഗിക്കാവുന്നതാണ്.

Hair growth, hair care
സൂര്യാഘാതം മുതല്‍ അര്‍ബുദ സാധ്യത വരെ കുറയ്ക്കും; ചർമ സംരക്ഷണത്തിന് പർപ്പിൾ പഴങ്ങള്‍

വീട്ടില്‍ പരീക്ഷിക്കാം ഹെയര്‍ മാസ്‌ക്

തൈര് മാസ്ക്

ഒരു കപ്പ് തൈരിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ തേനും ഒരു ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കാം. 30 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കാം.

കറ്റാര്‍വാഴ മാസ്‌ക്

ഒരു ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴക്കൊപ്പം വെളിച്ചെണ്ണ, സീസോള്‍ട്ട്, തേന്‍ എന്നിവ ചേര്‍ത്ത ശേഷം ഇത് മുടിയില്‍ തേച്ചുപിടിപ്പിക്കാം. 30 മിനിറ്റിന് ശേഷം കഴുകികളയാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com