ലൈംഗിക രോഗികൾ കൂടി, പ്രതിവര്‍ഷം മരിക്കുന്നത് 25 ലക്ഷത്തിലധികം ആളുകള്‍; ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ട്

2022ൽ സിഫിലിസ് രോഗികളുടെ എണ്ണം എൺപതു ലക്ഷത്തിലധികമാണെന്നും റിപ്പോർട്ടിൽ പറയുന്നു
WHO
ലൈംഗിക രോഗികൾ കൂടി ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ട്

എച്ച്ഐവി, വൈറൽ ഹെപ്പറ്റൈറ്റിസ്, ലൈം​ഗിക രോ​ഗങ്ങൾ എന്നിവ ബാധിച്ച് ലോകത്ത് പ്രതിവർഷം 25 ലക്ഷത്തോളം ആളുകളാണ് മരണപ്പെടുന്നതെന്ന് ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ട്. ആ​ഗോളതലത്തിൽ ലൈം​ഗിക രോ​ഗികളുടെ എണ്ണം വർധിച്ചു വരികയാണ്. പ്രധാനമായും നാല് തരം ലൈംഗിക രോഗങ്ങളാണ് ഉള്ളത്- സിഫിലിസ്, ഗൊണോറിയ, ക്ലമൈഡിയ, ട്രൈക്കോമോണിയാസിസ്. 2022ൽ സിഫിലിസ് രോഗികളുടെ എണ്ണം 10 ലക്ഷമായി ഉയർന്നു. ആ​ഗോളതലത്തിൽ ഈ രോ​ഗികളുടെ എണ്ണം എൺപതു ലക്ഷത്തിലധികമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സിഫിലിസ് രോ​ഗം ചികിത്സിച്ച് സുഖപ്പെടുത്താൻ കഴിയുമെങ്കിലും രോ​ഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കാജനകമാണെന്ന് ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയിലും ആഫ്രിക്കയിലുമാണ് ഏറ്റവുമധികം സിഫിലിസ് രോ​ഗികളുള്ളത്. 2030ഓടെ ഈ മഹാമാരിയെ ചെറുക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും എന്നാൽ അതിനായി രാജ്യങ്ങൾ കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോ ​ഗെബ്രിയേസുസ് പറഞ്ഞു.

സിഫിലിസിന് പുറമേ ​ഗൊണോറിയ, ക്ലമൈഡിയ, ട്രൈകോമോണിയാസിസ് തുടങ്ങിയ ലൈം​ഗികരോ​ഗങ്ങളിലും വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ആ​ഗോളതലത്തിൽ പ്രതിദിനം ഒരു ലക്ഷത്തോളം ആളുകളിലാണ് പുതിയതായി ലൈം​ഗിക രോ​ഗം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് കാലത്ത് സിഫിലിസ് രോ​ഗികളിൽ വർധനവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 2022-ൽ മാത്രം 11 ലക്ഷം സിഫിലിസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 230,000 മരണങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2022-ൽ പുതിയ ഹെപ്പറ്റൈറ്റിസ് ബി കേസുകളുടെ നിരക്ക് 12 ലക്ഷമായും ഹെപ്പറ്റൈറ്റിസ് സി കേസുകൾ 10 ലക്ഷമായും ഉയർന്നിട്ടുണ്ട്. എന്നാൽ എച്ച്ഐവി കേസുകളിൽ നേരിയ കുറവുണ്ട്. 2020-ൽ 15 ലക്ഷമായിരുന്നത് 2022 ആയപ്പോൾ 13 ലക്ഷമായി കുറഞ്ഞു. 2022-ൽ എച്ച്‌ഐവി മൂലമുണ്ടായ 6,30,000 മരണങ്ങളിൽ പതിമൂന്നു ശതമാനം പതിനഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളാണ്.

WHO
വീടിനുള്ളിൽ ചെരുപ്പോ സോക്‌സോ ഇട്ടു നടക്കാം; മഴക്കാലത്ത് തലപൊക്കുന്ന സന്ധിവാതത്തെ പ്രതിരോധിക്കാൻ വേണം മുൻകരുതൽ

ലൈംഗിക രോഗങ്ങള്‍ ചെറുക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശകള്‍

  • ദേശീയ തലത്തില്‍ സുസ്ഥിര പദ്ധതികളും നിക്ഷേപ തന്ത്രങ്ങളും വികസിപ്പിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

  • പ്രാഥമിക പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ ശക്തിപ്പെടുത്തണം.

  • ഒന്നിലധികം രോഗ നിർമാർജന പദ്ധതികള്‍ വികസിപ്പിക്കണം.

  • പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി രോഗ-നിര്‍ദ്ദിഷ്ട പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com