സ്വാദ് കൂട്ടാന്‍ മാത്രമല്ല; വസ്ത്രങ്ങളുടെ നിറം ലോക്ക് ചെയ്യാനും കീടങ്ങളെ തുരത്താനും ഉപ്പ് പ്രയോ​ഗിക്കാം

വെള്ളത്തിൽ അൽപ്പം ഉപ്പ് ചേർത്ത ശേഷം വസ്ത്രം ഒരു മണിക്കൂർ അതിൽ മുക്കി വെയ്‌ക്കുന്നത് വസ്ത്രങ്ങളുടെ നിറം ലോക്ക് ചെയ്യാൻ സഹായിക്കും
Salt
വസ്ത്രങ്ങളുടെ നിറം ലോക്ക് ചെയ്യാനും കീടങ്ങളെ തുരത്താനും ഉപ്പ്

രു നുള്ള് ഉപ്പ് കൊണ്ട് ഭക്ഷണത്തിന്റെ രുചി കെടുത്താനും കൂട്ടാനും സാധിക്കും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ രുചിക്ക് പുറമെ അടുക്കളയിലെ ഈ പ്രധാനിയെ കൊണ്ട് വെറുയുമുണ്ട് ഗുണങ്ങള്‍. ഉപ്പ് ഒരു മിക ക്ലീനിങ് ഏജന്റാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? അടുക്കളയിലെ സിങ്കിലും ചിമ്മിനിയിലും ഒട്ടിപ്പിടിച്ചിരിക്കുന്ന മെഴുക്കും ചെളിയും വൃത്തിയാക്കാനും ഉപ്പ് ഉപയോഗിക്കാം. ഉപ്പും വിനാ​ഗിരിയും നാരങ്ങാ നീരും ചേർത്തുണ്ടാക്കുന്ന മിശ്രിതം ഉപയോ​ഗിച്ച് ഇവ കഴുകുന്നത് എണ്ണമെഴുക്കുകൾ ഇല്ലാതാക്കനും തിളങ്ങാനും സഹായിക്കും.

വസ്ത്രങ്ങളുടെ നിറം ലോക്ക് ചെയ്യാൻ സഹായിക്കും; ഓരോ തവണ വസ്ത്രം കഴുകുമ്പോൾ നിറം മങ്ങുന്നതായി തോന്നുന്നുണ്ടോ? എങ്കിൽ വെള്ളത്തിൽ അൽപ്പം ഉപ്പ് ചേർത്ത ശേഷം വസ്ത്രം ഒരു മണിക്കൂർ അതിൽ മുക്കി വെയ്‌ക്കുന്നത് വസ്ത്രങ്ങളുടെ നിറം ലോക്ക് ചെയ്യാൻ സഹായിക്കും. ഓരോ തവണ കഴുകുമ്പോഴും ഡിറ്റർജൻ്റിനൊപ്പം കുറച്ച് ഉപ്പ് കൂടി ചേർക്കുന്നത് വസ്ത്രങ്ങളുടെ നിറം മങ്ങാതിരിക്കാൻ സഹായിക്കും.

കീടങ്ങളെയും തുരത്താൻ ഉപ്പ്; ഈച്ച പോലുള്ള പ്രാണികളുടെ ശല്യം കൂടി വരുമ്പോള്‍ അല്‍പ്പം ഉപ്പ് വെള്ളത്തിൽ കലക്കി തളിക്കുന്നത് ഈച്ച പോലുള്ള പ്രാണികള്‍ വരാതിരിക്കാൻ സഹായിക്കും.

തേനീച്ച കുത്തിയതിന്‍റെ വേദന ശമിപ്പിക്കാൻ ഉപ്പ് : തേനീച്ച കുത്തിയതിനെ തുടര്‍ന്നുണ്ടാകുന്ന ചര്‍മ്മത്തിലെ വീക്കം കുറയ്ക്കാന്‍ ഉപ്പ് പുരട്ടുന്നത് ഗുണകരമാണ്. ഉപ്പിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ഹിസ്റ്റാമൈൻ ​ഗുണങ്ങൾ ചർമ്മത്തിലെ വീക്കം കുറയ്‌ക്കാൻ സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com