സ്മൂത്തിയോടുള്ള ജനപ്രീതി അടുത്തിടെയായി വര്‍ധിച്ചു വരികയാണ്. ബ്രേക്ക്ഫാസ്റ്റിന് ഈസി ആയി ഉണ്ടാക്കാവുന്ന ഒരു ഹെല്‍ത്തി ഡ്രിങ്ക് ആയിട്ടാണ് സ്മൂത്തിയെ കാണക്കാക്കുന്നത്. പഴങ്ങളും നട്‌സും നിറച്ച് സ്മൂത്തിയെ സമൃദ്ധമാക്കുന്നതുരും കുറവല്ല. എന്നാല്‍ സ്മൂത്തി ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അത്ര ആരോഗ്യകരമല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ആയുവേദം പ്രകാരം സ്മൂത്തി തണുത്ത ഭക്ഷണമാണ് ഇത് ദഹനത്തെ ബാധിക്കുകയും പോഷകങ്ങളുടെ ആഗിരണം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ സ്മൂത്തിക്കായി പഴങ്ങള്‍ ചാറാക്കുമ്പോള്‍ അല്ലെങ്കില്‍ ഉടയ്ക്കുമ്പോൾ അവയില്‍ അടങ്ങിയ നാരുകള്‍ 30 മുതല്‍ 40 ശതമാനം വരെ നഷ്ടമാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാന്‍ കാരണമാകും.
ഒരു വാഴപ്പഴം മുഴുവനായി കഴിക്കുമ്പോള്‍ അതിന്റെ ഗ്ലൈസെമിക് സൂചിക എന്നാല്‍ 45 ആണ് എന്നാല്‍ ഇത് സ്മൂത്തിയാക്കുമ്പോൾ ഗ്ലൈസെമിക് സൂചിക 60 ആയി ഉയരും. ഇത് പ്രമേഹം, കരള്‍ തകരാറിലാകാനും പൊണ്ണത്തടിക്കും കാരണമായേക്കാം. ഒന്നിലേറെ പഴങ്ങള്‍ ഉപയോഗിക്കുന്നത് ഇതിന്റെ തോത് വര്‍ധിപ്പിക്കാം. പഴങ്ങള്‍ എപ്പോഴും അതുപോലെ കഴിക്കുന്നതാണ് നല്ലത്. പഴങ്ങള്‍ ചവയ്ക്കുമ്പോള്‍ വായില്‍ ഉമിനീര് ഉണ്ടാവുകയും ഇത് പോഷകങ്ങളുടെ ആഗിരണത്തിന് സഹായിക്കുകയും ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക