'ചില കൊഴുപ്പുകൾ നല്ലതാണ്'; 19 തരം കാൻസറുകളിൽ നിന്ന് സംരക്ഷണം നൽകും

ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ ശരീരത്തിലെ വീക്കം നിയന്ത്രിക്കുന്നതിനും കോശവളർച്ച നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു
cancer risk
കാന്‍സര്‍ സാധ്യത കുറയും
Published on
Updated on

ഹൃദയത്തിൻ്റെയും തലച്ചോറിൻ്റെയും ആരോ​ഗ്യം സംരക്ഷിക്കുന്ന ആരോ​ഗ്യകരമായ കൊഴുപ്പുകൾ അർബുദങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. ആരോഗ്യകരമായ കൊഴുപ്പുകൾ എന്ന് അറിയപ്പെടുന്ന ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ ഇവ 19 പ്രത്യേക തരം അർബുദങ്ങളെ പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കുമെന്ന് ജോർജിയ സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

10 വർഷത്തോളം നീണ്ട പഠനത്തിൽ യുകെയിൽ നിന്നുള്ള 2,50,000 ആളുകളാണ് ഭാ​ഗമായത്. പഠന കാലയളവിൽ ഇതിൽ 30000 പേർക്ക് ഏതെങ്കിലും തരത്തിലുള്ള അർഹുദം സ്ഥിരീകരിച്ചിരുന്നു. ഉയർന്ന അളവിലുള്ള ഒമേഗ -3 വൻകുടൽ, ആമാശയം, ശ്വാസകോശ അർബുദം, ദഹനനാളത്തിലെ അർബുദം എന്നിവയുടെ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയതായി ​ഗവേഷകർ പറയുന്നു. അതേസമയം ഉയർന്ന അളവിൽ ഒമേഗ-6 ഫാറ്റി ആസിഡ് തലച്ചോറ്, ചർമം, മൂത്രസഞ്ചി എന്നിവ ഉൾപ്പെടെ 14 വ്യത്യസ്ത തരത്തിലുള്ള അർബുദങ്ങൾ വരാനുള്ള സാധ്യത കുറവാണെന്നും കണ്ടെത്തി.

ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ ശരീരത്തിലെ വീക്കം നിയന്ത്രിക്കുന്നതിനും കോശവളർച്ച നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും അർബുദത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും ഇത് കൂടുതൽ സഹായിച്ചുവെന്നാണ് പഠനം വിശദീകരിക്കുന്നത്. എന്നാൽ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉയർന്ന അളവ് പുരഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

ഹൃദയത്തിൻ്റെയും തലച്ചോറിൻ്റെയും ആരോഗ്യം വർധിപ്പിക്കുന്നതിനും അർബുദത്തിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനും സാൽമൺ, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ തുടങ്ങിയ ആരോ​ഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം ദൈനംദിനം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രധാനമാണെന്നും ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com