ഇന്ത്യയില്‍ നിയമപരമായി കഞ്ചാവ് ഉപയോഗം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആഗോളതലത്തില്‍ ഇപ്പോഴും കഞ്ചാവിന്‍റെ ഉപയോഗം വ്യാപകമാണ്. ഔഷധമായും സാംസ്കാരത്തിന്‍റെ ഭാഗമായുമൊക്കെ കഞ്ചാവിനെ ഒരു കാലത്ത് കണ്ടിരുന്നു. എന്നാല്‍ കഞ്ചാവ് ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
ജെനോടോക്സിക് വസ്തു (ഡിഎൻഎ നശിപ്പിക്കാൻ കഴിയുന്ന വസ്തു) എന്നാണ് കഞ്ചാവിനെ ഗവേഷകർ വിശേഷപ്പെടുത്തിയത്. കഞ്ചാവിന് കോശത്തിന്‍റെ ജനിതക വിവരങ്ങൾ നശിപ്പിക്കാനാകും ഡിഎൻഎ മ്യൂട്ടേഷൻ, ത്വരിതഗതിയിലുള്ള വാർധക്യം, അർബുദം എന്നിവയിലേക്ക് നയിക്കാനും സാധിക്കും.
ഇത്തരത്തിൽ മ്യൂട്ടേഷൻ സംഭവിക്കുന്ന കോശങ്ങൾ ബീജത്തിലൂടെ അല്ലെങ്കിൽ അണ്ഡത്തിലൂടെ അടുത്ത തലമുറയിലേക്കും വ്യാപിക്കാമെന്നതാണ് ഇതിന്റെ അപകടസാധ്യത വർധിപ്പിക്കുന്നത്. ഇത് കഞ്ചാവിന്റെ ട്രാൻസ്- ജനറേഷൻ സ്വാധീനം എത്രമാത്രമുണ്ടെന്നതിന്‍റെ തെളിവാണ്. മൈറ്റോകോൺഡ്രിയൽ പ്രവർത്തനരഹിതമാകുന്നതും ക്രോമസോം തകരാറും കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് അടുത്തിടെ പുറത്തുവന്ന മറ്റൊരു പഠനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.
മൈറ്റോകോൺഡ്രിയയുടെ പ്രവർത്തനം തടസപ്പെടുത്തി കൊണ്ട് സെല്ലുലാർ എനർജി ഉൽപാദനത്തെ നശിപ്പിക്കുന്ന കഞ്ചാവിന്റെ പ്രഭാവത്തെ കുറിച്ച് ഈ പഠനം വ്യക്തമാക്കുന്നുണ്ട്. അഡിക്ഷൻ ബയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക