അന്തരീക്ഷ മലിനീകരണം നമ്മുടെ ആരോഗ്യത്തെ പലതരത്തില്‍ ബാധിക്കാം. മലിനമായ വായു ശ്വസിക്കുന്നത് ശ്വാസകോശം, ഹൃദയം, മസ്തിഷ്കം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്നതിനൊപ്പം ശരീര വീക്കം, ഓക്‌സിഡേറ്റീവ് സ്‌ട്രെസ് എന്നിവയിലേക്കും നയിക്കും. മാസ്‌ക് ധരിച്ച് പുറത്തിറങ്ങുന്നതും എയര്‍ പ്യൂരിഫയര്‍ ഉപയോഗിക്കുന്നതും പുറമെ മലിനീകരണത്തില്‍ നിന്ന് ഒരു പരിധി വരെ നമ്മെ സംരക്ഷിക്കും. എന്നാൽ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കാൻ നൽകുന്ന ചില ഭക്ഷണങ്ങളുമുണ്ട്.
പര്‍പ്പിള്‍, വെള്ള എന്നീ നിറത്തില്‍ തീരെ ചെറുതു മുതൽ ഒരു കൈപ്പത്തി വലിപ്പത്തിൽ വരെ വഴുതനങ്ങ ലഭ്യമാണ്. വഴുതനങ്ങയില്‍ ആന്റി-ഓക്‌സിഡന്റുകള്‍, പൊട്ടാസ്യം, ഫോലേറ്റ്, മഗ്നീഷ്യം, ബീറ്റാ-കരോറ്റീനി, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. വഴുതനങ്ങ കഴിക്കുന്നത് ശരീരത്തെ 'ഡീടോക്‌സ്' ചെയ്യാന്‍ സഹായിക്കും. ശരീരത്തില്‍ നിന്ന് ചില മാരക കെമിക്കല്‍ പദാര്‍ത്ഥങ്ങള്‍ നീക്കാന്‍ വഴുതന സഹായിക്കുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
വെളുത്തുള്ളിക്ക് ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനുളള കഴിവുണ്ട്. ഇത് ഒരു നാച്വറൽ ഡീ ടോക്സിഫയർ ആയി പ്രവർത്തിക്കുന്നു. ദിവസവും രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് വിഷാംശങ്ങളെ അകറ്റി ശരീരത്തെ സംരക്ഷിക്കുന്നു.
ശൈത്യകാലത്ത് ലഭ്യമാകുന്ന കടുക് ഇലകള്‍ ഇലക്കറികളില്‍ ഏറ്റവും പോഷകസമ്പന്നമാണ്. ഇവയില്‍ ധാരാളം ആന്‍റി- ഓക്‌സിഡന്‍റുകളും ആന്‍റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ബീറ്റാ-കരോറ്റീനി, വിറ്റാമിന്‍ സി, കെ പോലുള്ള ആന്‍റി-ഓക്‌സിഡന്‍റുകള്‍ വിഷാംശത്തെ നീക്കം ചെയ്യാന്‍ സഹായിക്കും.
നമ്മുടെ അടുക്കളകളിലെ നിത്യ ചേരുവയാണ് തക്കാളി. ഇവയില്‍ ധാരാളം ഗ്ലൂട്ടാതയോണ്‍ അടങ്ങിയിട്ടുണ്ട്. ഇവ കൊഴുപ്പില്‍ ലയിക്കുന്ന വിഷാംശത്തെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ സഹായിക്കുന്നു. കൂടാതെ ഇവയില്‍ അടങ്ങിയ ലൈക്കോപീന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
വിറ്റാമിനുകളും ധാതുക്കളും ആന്‍റി-ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ആപ്പിള്‍ ശരീരത്തില്‍ നിന്ന് വിഷാംശത്തെ നീക്കം ചെയ്യാനും സഹായിക്കും. മുന്‍കാലങ്ങളില്‍ പല രോഗങ്ങള്‍ ചികിത്സിക്കാനും ആപ്പിള്‍ ഉപയോഗിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക