ബാക്കി വന്ന ചോറ് ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം അടുത്ത ദിവസം ഉപയോഗിക്കുന്ന ശീലമുണ്ടോ? ചില സാധനങ്ങൾ ഫ്രിഡ്ജിൽ വെച്ചാൽ അതിന്റെ പോഷകഗുണങ്ങൾ നഷ്ടമാകുമെന്നാണ് പൊതുധാരണ എന്നാൽ ചോറിന്റെ കാര്യം തിരിച്ചാണ്. അതതു ദിവസം പാകം ചെയ്ത ചോറിനെക്കാൾ ഗുണമുണ്ടത്രേ...
ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിൽ അടങ്ങിയിട്ടുള്ള അന്നജത്തിന് രൂപാന്തരം സംഭവിക്കും. അങ്ങനെ അത് കൂടുതൽ ആരോഗ്യപ്രദമായി മാറുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. മാത്രമല്ല, ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിന് ഗ്ലൈസിമിക് സൂചിക കുറവായിരിക്കും. അതിനാൽ പ്രമേഹ രോഗികൾക്കും ഗുണകരമാണ്.
12 മുതൽ 24 മണിക്കൂർ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിൽ ഗ്ലൂക്കോസിന്റെ അളവ് നന്നായി കുറയും. അത് റെസിസ്റ്റന്റ് സ്റ്റാർച്ച് ആയി മാറും. ഫൈബറുകളുടെ അതേ ഗുണമാണ് അത്തരം ചോറിനുണ്ടാവുകയെന്ന് വിദഗ്ധർ പറയുന്നു. കുടലിന്റെ ആരോഗ്യത്തിന് സഹായകമായ ബാക്ടീരിയകളും അടങ്ങിയതിനാൽ വൻകുടൽ അർബുദം പോലുള്ള രോഗങ്ങളെ തടയാനും സഹായിക്കുന്നു. ഫ്രിഡ്ജിൽ വെച്ച ചോറ് ദഹിക്കാനും എളുപ്പമാണ്. കാരണം വളരെ കുറഞ്ഞ കലോറിയായിരിക്കും അതിലുണ്ടാവുക. ഫ്രിഡ്ജിൽ വെച്ച ചോറ് വീണ്ടും തിളപ്പിച്ചു കഴിക്കുന്നതും നല്ലതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക