പച്ചക്കറി അരിഞ്ഞതും മീനും മാംസവുമൊക്കെ പിന്നീട് ഉപയോഗിക്കാന്‍ ഫ്രിഡ്ജില്‍ ഫ്രോസണ്‍ ചെയ്തു വെക്കുന്ന ശീലം നമ്മള്‍ക്കുണ്ട്. സീസണ്‍ കഴിഞ്ഞാലും ചക്കയും മാങ്ങയുമൊക്കെ ആസ്വദിക്കാനും ഈ രീതി ഉപകാരപ്രദമാണ്. എന്നാൽ ഇത്തരത്തില്‍ ഫ്രോസണ്‍ ഭക്ഷണം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതാണോ എന്ന സംശയം ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ടാവാം.
ഭക്ഷണം എപ്പോഴും ഫ്രഷ് ആയി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. എന്നാൽ അധികമാകുന്ന അല്ലെങ്കിൽ പിന്നീട് ഉപയോഗിക്കാൻ വേണ്ടി മാറ്റി വെക്കുന്ന ഭക്ഷണം പുറത്തുവെക്കുന്നത് അവയുടെ പോഷകമൂല്യം കുറയ്ക്കാനും ഉപയോഗശൂന്യമാകാനും കാരണമാകും. എന്നാൽ ഇത് ഫ്രോസൺ ചെയ്തു വെക്കുന്നത് ഇവയുടെ പോഷകങ്ങളെ ലോക്ക് ചെയ്യാനും പിന്നീട് ഉപയോഗിക്കാനും സഹായിക്കും.
വീട്ടില്‍ തന്നെ ഭക്ഷണം ഫ്രോസണ്‍ ചെയ്യുന്നതാണ് ഏറ്റവും ആരോഗ്യകരമായ മാർഗം. കടയില്‍ നിന്ന് വാങ്ങുന്ന ഫ്രോസണ്‍ ഭക്ഷണങ്ങളെ സൂക്ഷിക്കണം. ഭക്ഷണത്തിന്റെ ഷെല്‍ഫ് ലൈഫ് കൂട്ടുന്നതിന് ഇത്തരം ഭക്ഷണങ്ങളില്‍ പ്രിസര്‍വേറ്റീവുകളും സോഡിയവും ചേർത്താണ് കടകളിൽ എത്തുന്നത്. ഇത് ബാക്ടീരിയ ബാധയിലേക്ക് നയിച്ചേക്കാം. അടുക്കള ജോലി ഈസിയാക്കാൻ ചെയ്യുന്നത് ചിലപ്പോൾ ആരോഗ്യത്തിന് പണിയായെക്കാം. കൂടാതെ ഫ്രോസൺ ചെയ്ത ഭക്ഷണം ആവർത്തിച്ച് ചൂടാക്കുന്ന ശീലവും ദോഷം ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക