ആളുകള്‍ പ്രായമാകുന്നത് അനുസരിച്ച് കണ്ണിന്‍റെ കാഴ്ച മങ്ങുന്നത് സാധാരണമാണ്. കണ്ണിലെ റെറ്റീനയുടെ സംരക്ഷണ കവചമായി പ്രവര്‍ത്തിക്കുന്ന മാക്യുലാര്‍ പിഗ്മെന്‍റ് കുറയുന്നതാണ് ഇതിന് കാരണം. റെറ്റീനയ്ക്ക് മീതെ കാണപ്പെടുന്ന ആന്‍റി-ഓക്സിഡന്‍റ് നിറഞ്ഞ ഈ മാക്യുലാര്‍ പിഗ്മെന്‍റ് കണ്ണിലേക്ക് അടിക്കുന്ന ബ്ലൂ ലൈറ്റുകളില്‍ നിന്നും റെറ്റീനയെ സംരക്ഷിക്കുന്നു.
എന്നാല്‍ പ്രായമാകുമ്പോള്‍ മാക്യുലാര്‍ പിഗ്മെന്‍റിന്‍റെ അളവു കുറയുകയും കാഴ്ചാ പ്രശ്നങ്ങള്‍ നേരിടുകയും ചെയ്യുന്നു. അടുത്തിടെ ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോ. ടാമി സ്കോട്ട് നടത്തിയ പഠനത്തില്‍ ദിവസവും രണ്ട് ഔണ്‍സ് വീതം പിസ്ത കഴിക്കുന്നത് പ്രായമാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന കാഴ്ചപ്രശ്നങ്ങളുടെ അപകട സാധ്യത കുറയ്ക്കാനാകുമെന്ന് കണ്ടെത്തി.
പിസ്തയില്‍ മാക്യുലാര്‍ പിഗ്മെന്‍റ് കൂട്ടാന്‍ സഹായിക്കുന്ന ല്യൂട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ല്യൂട്ടിന്‍റെ ആഗിരണം കൂടുതല്‍ ഫലപ്രദമാക്കുമെന്നും പഠനത്തില്‍ പറയുന്നു. 40നും 70നും ഇടയില്‍ പ്രായത്തിലുള്ള 36 പേരാണ് പഠനത്തിന്റെ ഭാഗമായത്. ഇതില്‍ ആറ് ആഴ്ച് പതിവായി പിസ്ത ഡയറ്റില്‍ ഉള്‍പ്പെടുത്തിയവരില്‍ മക്യുലാര്‍ പിഗ്മെന്റിന്‍റെ അളവ് വര്‍ധിക്കുകയും കണ്ണിന്‍റെ ആരോഗ്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടാവുകയും ചെയ്തതായി ഗവേഷകന്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക