നോര്‍ത്ത് ഇന്ത്യന്‍ ആണെങ്കിലും മലയാളികളുടെയും പ്രിയ ഭക്ഷണമാണ് റോട്ടി അല്ലെങ്കില്‍ ചപ്പാത്തി. പ്രമേഹമാണെങ്കിലും ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റിങ്ങിനാണെങ്കിലും ചപ്പാത്തിയില്‍ ആകും തുടക്കം. സാധാരണ ഗോതമ്പു മാവ് കുഴച്ചുണ്ടാക്കുന്ന ചപ്പാത്തിയുടെ രുചിയും ആരോഗ്യഗുണങ്ങളും കൂട്ടുന്നതിന് പലതരത്തിലുള്ള അടുക്കള പരീക്ഷണങ്ങളും നടത്താറുണ്ട്. അത്തരത്തിൽ ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്ക് ചപ്പാത്തി മാവിൽ പരീക്ഷിക്കാവുന്ന ഒന്നാണ് ഫ്ലാക്സ് വിത്തുകൾ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചപ്പാത്തിക്കായി ഗോതമ്പു മാവു കുഴയ്ക്കുമ്പോള്‍ അതില്‍ അല്‍പം ഫ്ലാക്‌സ് വിത്തുകള്‍ പൊടിച്ചതു കൂടി ചേര്‍ക്കുന്നത് ഉയര്‍ന്ന കൊളസ്‌ട്രോള്‍ അളവു വരുതിയിലാക്കാന്‍ സഹായിക്കും. ഫ്ലാക്‌സ് വിത്തുകളില്‍ അടങ്ങിയിരിക്കുന്ന മാഗ്നീസ്, ഫോസ്ഫറസ്, തൈമീന്‍, നാരുകള്‍ എന്നിവ കൊളസ്‌ട്രോള്‍ അളവു കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ അളവു കുറയ്ക്കുന്നത് ഫ്ലാക്‌സ് വിത്തുകള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഫ്ലാക്സ് ഗോതമ്പു മാവില്‍ ചേര്‍ക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍) നീക്കി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ ചിലരില്‍ ഫ്ലാക്‌സ് വിത്തുകള്‍ അലര്‍ജി ഉണ്ടാക്കാം. അതിനാല്‍ ഒരു ഡോക്ടറെ സമീപിച്ച ശേഷം മാത്രം ഫ്‌ളക്‌സ് വിത്തുകള്‍ കഴിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ