കുട്ടികളിൽ ഏകാഗ്രതയും വളർച്ചയും കുറയും; രാത്രി വായ തുറന്ന് ഉറങ്ങുന്നതു കൊണ്ടുള്ള ദോഷങ്ങൾ

കുട്ടികളിൽ താടിയെല്ലിന്‍റെ വളർച്ചയ്ക്കും വായ്‌നാറ്റത്തിനും ഇത് കാലക്രമേണ കാരണമാകാം
child sleeping
രാത്രി വായ തുറന്ന് ഉറങ്ങുന്നതു കൊണ്ടുള്ള ദോഷങ്ങൾ
Published on
Updated on

രാത്രി വായ തുറന്ന് ഉറങ്ങുന്ന ശീലക്കാരാണോ നിങ്ങൾ? എങ്കിൽ ഈ ശീലം മൊത്തത്തിലുള്ള ആരോ​ഗ്യത്തെ സാരമായി ബാധിക്കാമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. സ്ലീപ് അപ്നിയ മുതൽ ഉയർന്ന രക്തസമ്മർദത്തിനു വരെ ഇതു കാരണമാകാം. വായ തുറന്ന് ഉറങ്ങുന്നവരിൽ വായുടെ ഉൾഭാഗം വരണ്ട് ഇരിക്കുക, തൊണ്ട വേദന, മോണരോഗം, പല്ലിന് ക്ഷയം, വായ്‌നാറ്റം, കൂർക്കംവലി എന്നിവ സാധാരണമായിരിക്കും. ഇത് ഉറക്കത്തിന്റെ ​ഗുണനിലവാരം കുറയ്ക്കും.

വായ തുറന്ന് ഉറങ്ങുന്ന കുട്ടികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട്, മന്ദഗതിയിലുള്ള വളർച്ച, വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വരുക, ക്ഷീണം, വായയ്ക്കുള്ളിലെ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. കൂടാതെ വായ തുറന്നുവച്ച് ഉറങ്ങുമ്പോൾ വായയുടെ ഉള്ളിലെ ഉമിനീർ ഉണങ്ങുകയും മോണരോഗങ്ങൾ അണുബാധകൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുട്ടികളിൽ താടിയെല്ലിന്‍റെ വളർച്ചയ്ക്കും വായ്‌നാറ്റത്തിനും ഇത് കാലക്രമേണ കാരണമാകാം. കൂടാതെ രാത്രിയിൽ വായയിലൂടെ ശ്വസിക്കുന്നത് സ്ലീപ് അപ്‌നിയയിലേക്ക് (OSA) നയിച്ചേക്കാം. അത് ഉറക്കത്തിൽ ശ്വാസനാളം തടസപ്പെടുന്നതിന് കാരണമാകുന്നു. കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടെെപ്പ് 2 പ്രമേഹം, കരൾ പ്രശ്നങ്ങൾ, വിഷാദം, വന്ധ്യത എന്നിവയ്ക്ക് കാരണമാകും.

child sleeping
കൊളസ്ട്രോള്‍ വരുതിയിലാക്കും; ഇനി ഫ്ലാക്സ് വിത്തുകൾ ഇങ്ങനെ കഴിച്ചൂ നോക്കൂ

മൂക്കടപ്പ്, മൂക്കിലെ മുഴകൾ, കോശങ്ങളുടെ വളർച്ച, മൂക്കിന്റെ പാലത്തിലെ വളവ് എന്നിവയാകാം ഉറക്കത്തിൽ ഇത്തരത്തിൽ വായയിലൂടെ ശ്വാസമെടുക്കാൻ പ്രധാന കാരണമാകുന്നത്. കൃത്യമായ ചികിത്സയിലൂടെ ഇത് മാറ്റിയെടുക്കാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com