ആരോഗ്യകരമെന്ന് ലേബല്‍ ചെയ്തു മാര്‍ക്കുകളില്‍ എത്തുന്ന പാക്ക് ചെയ്ത ജ്യൂസുകള്‍ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധര്‍. പാക് ചെയ്തു വരുന്ന ഇത്തരം ജ്യൂസുകളില്‍ വളരെ കുറച്ചു മാത്രമാണ് ഫ്രൂട്ട് പള്‍പ് ഉണ്ടാവുക.
അമിതമായി പഞ്ചസാര അടങ്ങിയിട്ടുള്ളതിനാല്‍ ഇത് പ്രമേഹം, പൊണ്ണത്തടി എന്നിവയിലേക്ക് നയിക്കുന്നുവെന്നും ദേശീയ പോഷകാഹാര വാരത്തില്‍ ആരോഗ്യ വിദഗ്ധര്‍ ഓര്‍മപ്പെടുത്തുന്നു. പഴങ്ങള്‍ ജ്യൂസ് ആക്കുമ്പോള്‍ നാരുകള്‍ നഷ്ടമാകുന്നു. പഴങ്ങള്‍ ജ്യൂസ് ആക്കുന്നതിന് പകരം നേരിട്ടു കഴിക്കുന്നതാണ് അവയില്‍ അടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ആന്റി-ഓക്‌സിഡന്റുകളും ശരീരത്തില്‍ നേരിട്ടെത്താന്‍ സഹായിക്കുക.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദേശീയ പോഷകാഹാര വാരം
പോഷകാഹാരത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വാർഷിക ക്യാമ്പയിനാണ് ദേശീയ പോഷകാഹാര വാരം. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ ദേശീയ പോഷകാഹാര വാര ആചരിക്കുന്നത്. എല്ലാവര്‍ക്കും പോഷകാഹാരം എന്നാണ് ഇത്തവണത്തെ പ്രമേയം. 1982-ൽ വനിതാ ശിശുവികസന മന്ത്രാലയമാണ് ഇന്ത്യയിൽ ദേശീയ പോഷകാഹാര വാരം ആദ്യമായി ആചരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ