മറ്റുള്ളവരെ അപേക്ഷിച്ച് ചിലർ പെട്ടെന്ന് പ്രായമാകുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ടെലോമിയർ എന്ന പ്രോട്ടീന്‍ ആണ് ഈ പ്രതിഭാസത്തിന് പിന്നിലെ യഥാര്‍ഥ പ്രതി. നമ്മുടെ ഡിഎൻഎ സംരക്ഷിക്കുന്ന ക്രോമസോമുകളുടെ അറ്റത്ത് ക്യാപ് രൂപത്തിൽ കാണപ്പെടുന്ന ഒരു പ്രോട്ടീൻ ആണ് ടെലോമിയർ. ഓരോ തവണയും കോശങ്ങൾ വിഭജിക്കപ്പെടുമ്പോൾ ടെലോമിയറുകളുടെ നീളം കുറയും. ഇത് കോശങ്ങള്‍ക്ക് കുടുതൽ വിഭജിക്കാനുള്ള കഴിവ് ഇല്ലാതാക്കുകയും കോശങ്ങൾ നശിക്കുന്നതിനും കാരണമാകുന്നു. ഇതാണ് നമ്മുടെ ശരീരം പ്രായമാകുന്നതിലേക്ക് നയിക്കുന്നത്.
കൂടാതെ ടെലോമിയറുകളുടെ നീളം കുറയുന്നത് ആർത്രൈറ്റിസ്, അർബുദം തുടങ്ങിയ നിരവധി രോഗബോധയ്ക്കുള്ള സാഹചര്യമൊരുക്കുകയും അതിജീവന സാധ്യതകുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ നീളമുള്ള ടെലോമിയറുകൾ കോശ നാശം സംഭവിക്കാതെ അവയെ കൂടുതൽ തവണ വിഭജിക്കാൻ അനുവദിക്കുകയും യുവത്വം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇത് പല വിട്ടുമാറാത്ത അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
ഹൈപ്പർ-ലോങ് ടെലോമിയറുകൾ വളർത്തിയെടുത്ത എലികളിൽ നടത്തിയ പരീക്ഷണത്തിൽ അവയിൽ കൊളസ്‌ട്രോൾ അളവു നിയന്ത്രിച്ചു നിൽക്കുന്നതായും ഗ്ലൂക്കോസ്, ഇൻസുലിൻ ടോളറൻസ് എന്നിവ മെച്ചപ്പെടുത്തിയതും കണ്ടെത്തി. സാധാരണ എലികളെ അപേക്ഷിച്ച് അവർ കൂടുതൽ കാലം ജീവിച്ചു. കാൻസർ സാധ്യത കുറവായിരുന്നുവെന്നും കണ്ടെത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടെലോമിയറുകളുടെ നീളം കുറയുന്നത് നമ്മുടെ ബയോളജിക്കൽ ക്ലോക്കുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാൽ ചില ജീവിത ശൈലി മാറ്റങ്ങളും ടെലോമിയറുകളുടെ നീളം കുറയാൻ കാരണമാകുന്നു. ഉദാസീനരായ ആളുകളിൽ ശാരീരികമായി സജീവമായവരെക്കാൾ ടെലോമിയറുകളുടെ നീളം കുറവാകുന്നതായും എട്ട് വയസു വരെ പ്രായം കൂടുന്നതായും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പുകവലി, ഉറക്കമില്ലായ്മ, വീക്കം, മാനസിക സമ്മർദം എന്നിവയും ടെലോമിയറുകളുടെ നീളം കുറയുന്നതിന് കാരണമാകാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ