കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ മാത്രമല്ല ചര്‍മം തിളങ്ങാനും ബേബി ക്യാരറ്റ് മികച്ചതാണെന്ന് ഗവേഷകര്‍. കേരളത്തില്‍ അത്ര പ്രചാരത്തിലില്ലെങ്കിലും പോഷകസമൃദ്ധമായ ബേബി ക്യാരറ്റുകള്‍ക്കുള്ള ജനപ്രീതി വളരെ വലുതാണ്. ലഘുഭക്ഷണമായാണ് ബേബി ക്യാരറ്റ് പൊതുവെ കഴിക്കാറ്.
പൂർണമായി വളർച്ചയെത്തുന്നതിന് മുൻപ് വിളവെടുക്കുന്ന ക്യാരറ്റുകളാണ് ബേബി ക്യാരറ്റുകൾ. സാധാരണ ക്യാരറ്റിനെക്കാൾ മധുരമുള്ള ഇവ പൊട്ടാസ്യം, വിറ്റാമിൻ എ, കെ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ്. ന്യൂട്രീഷന്‍ 2024 -ല്‍ അവതരിപ്പിച്ച സാംഫോര്‍ഡ് സര്‍വകലാശാല പഠനത്തില്‍ ബേബി ക്യാരറ്റ് ആഴ്ചയില്‍ മൂന്ന് തവണ കഴിക്കുന്നത് യുവാക്കാളുടെ ചര്‍മത്തിലെ കാരൊറ്റെനോയിഡുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തി. ചര്‍മത്തിലെ ഉയര്‍ന്ന കാരൊറ്റെനോയിഡ് ആന്‍റി-ഓക്‌സിഡന്‍റുകളുടെ സംരക്ഷണം മെച്ചപ്പെടുത്താനും വിട്ടുമാറത്ത രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൂടാതെ കാരൊറ്റോയിഡുകളുടെ ഉയര്‍ന്ന അളവു മൊത്തത്തിലുള്ള പ്രതിരോധശേഷി വര്‍ധിക്കുന്നതിനും സഹായിക്കുന്നു. ബേബി ക്യാരറ്റുകള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് ചര്‍മത്തിന്‍റെ ആരോഗ്യത്തിന് ഫലപ്രദമാണെന്ന് പഠനം തെളിക്കുന്നതായി ഗവേശകര്‍ കണ്ടെത്തി. 1980-കളിൽ ബേബി ക്യാരറ്റ് പ്രചാരത്തില്‍ വരുന്നത്. ബേബി ക്യാരറ്റിൽ കലോറിയും കൊഴുപ്പും കുറവും നാരുകൾ കൂടുതലുമാണ്. കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ബേബി ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക