അഞ്ച് വയസുവരെ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ നിലക്കടല ഉള്‍പ്പെടുത്തുന്നത് പീനട്ട് അലര്‍ജി സാധ്യത കുറയ്ക്കും; പഠനം

അഞ്ച് വയസു വരെ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ നിലക്കടല ഉള്‍പ്പെടുത്തുന്നത് അലര്‍ജി 71 ശതമാനം വരെ കുറയ്ക്കാനാകും
PEANUT ALLERGY
പീനട്ട് അലര്‍ജി കുറയ്ക്കാന്‍
Published on
Updated on

കുട്ടികളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന അലർജികളികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് പീനട്ട് അലർജി. ഇത് ശരീരത്തില്‍ മാരക പ്രതികരണങ്ങൾ ഉണ്ടാക്കിയേക്കാം. നിലക്കടല കൊണ്ടുള്ള ഉൽപ്പന്നങ്ങൾ അഞ്ച് വയസു വരെ കുട്ടികളുടെ ഭക്ഷണക്രമത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് കൗമാരപ്രായത്തിൽ അവര്‍ക്ക് പീനട്ട് അലർജി ഉണ്ടാവാനുള്ള സാധ്യത 71 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് പുതിയ പഠനം തെളിയിക്കുന്നു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് (NIAID) നടത്തിയ പഠനത്തില്‍ പീനട്ട് അലർജിയുടെ ദീർഘകാല പ്രതിരോധം ആദ്യകാലത്തുള്ള നിലക്കടല ഉപഭോഗത്തിലൂടെ മറികടക്കാനാകുമെന്ന് വ്യക്തമാക്കുന്നു. കൃത്യമായ മാർ​ഗനിർദേശം അനുസരിച്ച് കുഞ്ഞുങ്ങളുടെ ഭക്ഷണക്രമത്തിൽ പതിവായി നിലക്കടല ചേർക്കുന്നത് അവര്‍ക്ക് ഇത്തരത്തിലുള്ള പയറുവർ​ഗത്തോടുള്ള സംവേദനക്ഷമത വർധിപ്പിക്കാൻ സഹായിക്കും. അഞ്ച് വയസിന് ശേഷം വര്‍ഷങ്ങളോളം നിലക്കടല കഴിച്ചില്ലെങ്കില്‍ പോലും ആദ്യകാലത്തുണ്ടാകുന്ന ഈ സംരക്ഷണം കുട്ടികളില്‍ നിലനില്‍ക്കുമെന്നും പഠനത്തില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

13 വയസുവരെ പ്രായമായ 508 കുട്ടികളാണ് പഠനത്തിന്‍റെ ഭാഗമായത്. ഇതില്‍ പകുതി കുട്ടികളും തങ്ങളുടെ ശൈശവ പ്രായം മുതല്‍ അഞ്ച് വയസു വരെ ഭക്ഷണക്രമത്തില്‍ നിലക്കടല ഉള്‍പ്പെടുത്തിയിരുന്നവരും മറു പക്ഷം തങ്ങളുടെ അഞ്ചു വയസുവരെ നിലക്കടല ഉപയോഗിക്കാത്തവരുമായിരുന്നു. ഇതില്‍ അ‍ഞ്ച് വയസുവരെ നിലക്കടല ഉപയോഗിച്ച കുട്ടികളില്‍ 81 ശതമാനം വരെ പീനട്ട് അലര്‍ജി സാധ്യത കുറഞ്ഞതായി പഠനം കണ്ടെത്തി. എന്‍ഇജെഎം എവിഡെന്‍സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

PEANUT ALLERGY
ശരീരത്തിന് വേണ്ട 7 അവശ്യ പോഷകങ്ങൾ; ഇവയുടെ കുറവ് നിത്യരോ​ഗിയാക്കാം

ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം നിലക്കടലയിലെ പ്രോട്ടീനുകളെ ശരീരത്തിന് ഹാനികരമായ വസ്തുവാണെന്ന് കരുതി പ്രതിരോധിക്കുമ്പോഴാണ് അലര്‍ജിയുണ്ടാകുന്നത്. നിലക്കടല നേരിട്ട് കഴിക്കുന്നതും നിലക്കടല അടങ്ങിയ മറ്റു ഭക്ഷണങ്ങള്‍ കഴിക്കുന്നതും അലര്‍ജിക്ക് കാരണമാകാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com