അടിക്കടി ഉണ്ടാകുന്ന മധുരത്തോടുള്ള ആസക്തി നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അമിതമായി മധുരം അല്ലെങ്കില്‍ പഞ്ചസാര കഴിക്കുന്നത് നമ്മുടെ ഡയറ്റ് തകിടം മറിക്കുകയും പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയവയിലേക്കും നയിക്കാം. ഇനി എങ്ങനെയാണ് ഈ മധുരത്തോടുള്ള ആസക്തി കുറയക്കുക എന്നാണ് ചിന്തിക്കുന്നത്?.
മധുരത്തോടുള്ള ആസക്തി കുറയ്ക്കാന്‍ ഒരു സിംപിള്‍ ടെക്നിക് ഉണ്ട്. 'ഭക്ഷണം നന്നായി ചവച്ച് കഴിക്കുക', ഭക്ഷണം വായില്‍ വെച്ച് നന്നായി ചവച്ച് കഴിക്കുന്നത് ഉമിനീരിലെ അമൈലേസ് എന്ന സ്നീക്കി എന്‍സൈം ഉല്‍പ്പാദിപ്പിക്കപ്പെടുകയും ഇത് ഭക്ഷണത്തിന് ഒരു മധുരത്തിന്‍റെ സ്വാദ് നല്‍കുകയും ചെയ്യുന്നു. അമൈലേസ് ഭക്ഷണത്തിലെ സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റുകളെ മാള്‍ട്ടോസ് പോലുള്ള ലളിതമായ പഞ്ചസാരകളാക്കി മാറ്റുന്നു. ഇത് മധുരത്തോടുള്ള ആസക്തി തൃപ്തിപ്പെടുത്തും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഭക്ഷണം ചവച്ച് കഴിക്കുന്നതുകൊണ്ടുള്ള മറ്റ് ഗുണങ്ങള്‍
മെച്ചപ്പെട്ട ദഹനം
ദഹനം വായില്‍ നിന്ന് തുടങ്ങുന്നുവെന്നാണ്. ഭക്ഷണം നന്നായി ചവച്ചു കഴിക്കുന്നത് സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റുകളും നാരുകളും വിഘടിക്കാന്‍ സഹായിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
സംതൃപ്തി നല്‍കുന്നു
ചവയ്ക്കാന്‍ സമയമെടുക്കുന്നത് പെട്ടെന്ന് പൂര്‍ണത അനുഭവപ്പെടുത്തും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം.
രുചി അറിയാന്‍ സഹായിക്കും
ഭക്ഷണം നന്നായി ചവയ്ക്കുന്നത് രുചിയിലും ചേരുവയിലും ശ്രദ്ധിക്കാന്‍ സഹായിക്കുന്നു. ഇത് ഭക്ഷണം കൂടുതല്‍ ആസ്വദിക്കാനും സംതൃപ്തിയും നല്‍കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക