കുട്ടികളാണെങ്കിലും മുതിർന്നവരാണെങ്കിലും ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ ടോക്കൺ ആയി പലപ്പോഴും നമ്മൾ ചോക്ലേറ്റിനെ ഉപയോഗിക്കാറുണ്ട്. അത്രയേറെ നമ്മുടെയൊക്കെ ജീവിതത്തോടും ചരിത്രത്തോളം ചേർന്ന് നിൽക്കുന്നതാണ് ചോക്ലേറ്റിനോടുള്ള പ്രിയം. എന്നാൽ ഈ ചോക്ലേറ്റും അലർജി ഉണ്ടാക്കാം.
ചോക്ലേറ്റ് അലർജി,വളരെ അപൂർവമായി മാത്രം കണ്ടു വരുന്ന അലർജി പലപ്പോഴും ജീവന് തന്നെ ഭീഷണിയാകാറുണ്ട്. കൊക്കോ ബീൻസിൽ കാണപ്പെടുന്ന പ്രത്യേക പ്രോട്ടീനുകളോടുള്ള നമ്മുടെ പ്രതിരോധ സംവിധാനത്തിൻ്റെ അമിതപ്രതികരണമാണ് കൊക്കോ അലർജിക്ക് കാരണം. മൊത്തത്തിലുള്ള ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ചോക്ലേറ്റ് അലർജി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എന്നാൽ ചോക്ലേറ്റ് സെൻസിറ്റിവിറ്റി അനുഭവിക്കുന്ന നിരവധി ആളുകളുണ്ട്. കൊക്കോ സെൻസിറ്റിവ് ആയവരിൽ ശരീരത്തിന് പ്രോസസ്സ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുള്ള ചില ഘടകങ്ങൾ അടങ്ങിയിട്ടുണ്ടാവും. ഇതിനെ തുടർന്ന് ദഹനപ്രശ്നങ്ങൾ, വീക്കം, തലവേദന പോലുള്ള ലഘുവായ പ്രതികരണങ്ങളിലേക്ക് നയിച്ചേക്കാം. കഴിക്കുന്ന കൊക്കോയുടെ അളവും വ്യക്തിയുടെ സംവേദനക്ഷമതയും പ്രതികരണത്തിൻ്റെ തീവ്രതയെ ബാധിക്കും.
അലർജി എന്നത് നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന ഒരു രോഗപ്രതിരോധ പ്രക്രിയയാണ്. അതേസമയം സംവേദനക്ഷമത (സെൻസിറ്റിവിറ്റി) ഒരു നോൺ-ഇമ്മ്യൂണോളജിക്കൽ പ്രക്രിയയാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്നാൽ കൊക്കോ അല്ലാതെ ചോക്ലേറ്റിൽ അടങ്ങിയ മറ്റ് ഘടകങ്ങളും അലർജിക്ക് കാരണമാകാം. മിൽക്ക് ചോക്ലേറ്റിൽ അടങ്ങിയ പാൽ പ്രോട്ടീനുകൾ, ട്രീ നട്സ്, നിലക്കടല ചിലപ്പോൾ ഗോതമ്പ് അല്ലെങ്കിൽ ഗ്ലൂറ്റൻ തുടങ്ങിയവയും അലർജിക്ക് കാരണമായെക്കാം. കുട്ടിക്കാലത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള അലര്‍ജികളില്‍ നിന്ന് വ്യത്യസ്തമായി കൊക്കോ അലര്‍ജി സാധാരണയായി പ്രായപൂര്‍ത്തിയാകുമ്പോഴും നിലനില്‍ക്കാം.
ലക്ഷണങ്ങൾ
തേനീച്ചകൾ കുത്തിയ പോലെ ചർമത്തിൽ തിണർപ്പ് ഉണ്ടാവുക.
ഓക്കാനം, ഛർദ്ദി, അല്ലെങ്കിൽ വയറുവേദന തുടങ്ങിയ ദഹനനാളത്തിൻ്റെ ലക്ഷണങ്ങൾ.
തുമ്മൽ, ശ്വാസതടസം
തൊണ്ടയിലെ വീക്കം, രക്തസമ്മർദ്ദം പെട്ടെന്ന് കുറയുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക