ചര്‍മം തിളങ്ങാന്‍ ഇനി വേറെ എങ്ങും പോകേണ്ട; തേനും വെളുത്തുള്ളിയും ചേര്‍ത്ത് ഒരു കിടിലന്‍ കോമ്പോ

തേനിലും വെളുത്തുള്ളിയിലും അടങ്ങിയിരിക്കുന്ന ആന്‍റി-ഓക്സിഡന്‍റുകളും ആന്‍റി-ബാക്ടീരിയല്‍ ഗുണങ്ങളും ചര്‍മത്തിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.
honey
ചര്‍മം തിളങ്ങാന്‍ തേനും വെളുത്തുള്ളിയും
Published on
Updated on

ര്‍മം പ്രകൃതിദത്തമായി തിളങ്ങാന്‍ വേറെ എങ്ങും പോകേണ്ട നമ്മുടെ അടുക്കളയില്‍ തന്നെ അതിനുള്ള മികച്ച ചേരുവകള്‍ ഉണ്ട്. ഒരു അല്ലി വെളുത്തുള്ളിയും മൂന്നോ നാലോ തുള്ളി തേനും ഉണ്ടെങ്കില്‍ ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മികച്ച ഒരു പാക്ക് ഉണ്ടാക്കാം.

വെളുത്തുള്ളി വളരെ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് അതിലേക്ക് മൂന്നോ-നാലോ തുള്ളി തേനും ചേർത്ത് ദിവസവും ഉറങ്ങുന്നതിന് മുൻപ് കഴിക്കുന്നത് ചര്‍മത്തിലെ യുവത്വം നിലനിര്‍ത്തി തിളക്കം വര്‍ധിക്കാന്‍ സഹായിക്കുമെന്ന് പോഷകാഹാരം വിദ​ഗ്ധയായ സോണിയ നാരം​ഗ് പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചര്‍മത്തിന്‍റെ ആരോഗ്യത്തിന് തേനും വെളുത്തുള്ളിയും

ആന്റി-ഓക്സിഡന്‍റ് ​ഗുണങ്ങളും ആന്റി-ബാക്ടീരിയൽ ​ഗുണങ്ങളുമടങ്ങിയ തേൻ പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചർമത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. അതേസമയം വെളുത്തുള്ളി ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ചർമത്തെ സംരക്ഷിക്കുകയും കൊളാജന്‍റെ നാശം മന്ദ​ഗതിയിലാക്കാനും സഹായിക്കുന്നതോടെ ചർമത്തിന്‍റെ യുവത്വം നിലനിർത്താൻ സഹായിക്കും.

honey
നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മിലുള്ള വ്യത്യാസമെന്ത്? എങ്ങനെ തിരിച്ചറിയാം

തേനിൽ എന്ന പോലെ വെളുത്തുള്ളിയിലും ധാരാളം ആന്റി-ഓക്സിഡന്റുകളും ആന്റി-ബാക്ടീരിയൽ ​ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രണ്ട് ചർമത്തിന്‍റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ബ്ലീഡിങ് വൈകല്യം, ഹൈപ്പോടെന്‍സീവ് രോഗികള്‍ ഇത് ഉപയോഗിക്കാന്‍ പാടില്ലെന്നും നാരം​ഗ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com