ഫോൺ നോക്കി മണിക്കൂറുകളോളം ടോയ്‌ലറ്റിൽ; ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും

പൈൽസ്, ഹെമറോയ്‌ഡ്‌, ഗ്യാസ്‌ട്രോഎന്ററൈറ്റിസ്‌, കോളറ, ടൈഫോയ്‌ഡ്‌, ഹെപറ്റൈറ്റിസ്‌ പോലുള്ള പലവിധ രോഗങ്ങളെ ക്ഷണിച്ചുവരുത്തും
using mobile
ടോയ്‌ലറ്റിൽ മൊബൈല്‍ ഉപയോഗം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും
Published on
Updated on

ലർക്കും മൊബൈൽ ഫോൺ അവരുടെ ഒരു ശരീരഭാ​ഗം പോലെ ആയി മാറിയിരിക്കുകയാണ്. ഇരുന്നാലും കിടന്നാലും എന്തിന് ഒന്നു ടോയ്‌ലറ്റില്‍ പോകണമെങ്കിൽ പോലും ഫോൺ വേണം. എന്നാൽ ഫോണും കൊണ്ടുള്ള ഈ ടോയ്‌ലറ്റില്‍ പോക് അത്ര സുരക്ഷിതമല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

ഫോണ്‍ മാത്രമല്ല പുസ്തകം, പത്രം തുടങ്ങിയവയുമായി ടോയ്ലറ്റിൽ പോയാൽ കുറഞ്ഞത് അരമണിക്കൂർ കഴിഞ്ഞാകും തിരിച്ചിറങ്ങുക. ഈ ശീലം പൈൽസ്, ഹെമറോയ്‌ഡ്‌, ഗ്യാസ്‌ട്രോഎന്ററൈറ്റിസ്‌, കോളറ, ടൈഫോയ്‌ഡ്‌, ഹെപറ്റൈറ്റിസ്‌ പോലുള്ള പലവിധ രോഗങ്ങളെ ക്ഷണിച്ചുവരുത്തും. ഏഴ് മിനിറ്റ്, പരമാവധി 10 മിനിറ്റിൽ കൂടുതൽ ടോയ്‌ലറ്റില്‍ ചെലവഴിക്കുന്നത് നിരവധി രോ​​ഗാണുക്കളുമായി സമ്പർക്കമുണ്ടാകാൻ ഇടയാക്കുമെന്നും ആരോ​ഗ്യവിദ​ഗ്ധ്‍ പറയുന്നു.

കൂടാതെ ഫോൺ ടോയ്‌ലറ്റില്‍ കൊണ്ടുപോകുമ്പോൾ രോ​ഗാണുക്കൾ ഫോണിലും പിന്നീട് കൈകളിലും കൈകളിൽ നിന്ന് ഭക്ഷണത്തിലൂടെ ശരീരത്തിലും കയറാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മലാശയത്തിന്‌ താഴെയും മലദ്വാരത്തിന്‌ ചുറ്റുമുള്ള രക്തക്കുഴലുകള്‍ നീര്‌ വയ്‌ക്കുന്ന അവസ്ഥയാണ് ഹെമറോയ്‌ഡ്‌. ഇത് കഠിനമായ വേദനയും അസ്വസ്ഥതകളും രക്തസ്രാവത്തിനും കാരണമാകുന്നു. ദീർഘനേരം ടോയ്‌ലറ്റില്‍ ഇരിക്കുന്നത് ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.

using mobile
ഒരു ക്യുബിക് സെന്റിമീറ്ററില്‍ 54 ദശലക്ഷം ബാക്ടീരിയകള്‍; സ്പോഞ്ച് സ്‌ക്രബര്‍ ഉപയോഗിച്ച് പാത്രം കഴുകുമ്പോൾ സൂക്ഷിക്കുക

കൂടാതെ കസേരയിൽ എന്ന പോലെ ടോയ്‌ലറ്റിലും രക്തചംക്രമണം ഇല്ലാതെ ​​ദീർഘനേരം ഇരിക്കുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. മലബന്ധമുള്ളവർ ദീർഘനേരം ടോയ്‌ലറ്റില്‍ ഇരിക്കാതെ അഞ്ച് മിനിറ്റിന് ശേഷം ഇടവേളയിൽ ഇറങ്ങിയ ശേഷം പിന്നീട് ശ്രമിക്കാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com