അടുക്കളയിൽ കയറിയാൽ പിന്നെ ഒരു നൂറുകൂട്ടം പണികളുണ്ടാകും. അതിൽ പ്രധാനം പാത്രം വൃത്തിയാക്കലാണ്. സ്ക്രബർ ഉപയോഗിച്ച് പാത്രങ്ങൾ ഉരച്ചു കഴുകി വൃത്തിയായെന്ന് ഉറപ്പാക്കും. എന്നാൽ ഇതേ സ്ക്രബർ നിങ്ങളെ ഒരു നിത്യ രോഗിയാക്കിയാലോ?
പാത്രങ്ങള്‍ കഴുകി നനച്ചു അലക്ഷ്യമായി സൂക്ഷിക്കുന്ന ഇത്തരം സ്ക്രബറുകള്‍ മാരകമായ നിരവധി ബാക്ടീരിയകളുടെ പ്രധാന വാസസ്ഥലങ്ങളാണ്. ഇവ അടുത്ത പാത്രം കഴുകുന്നതോടെ പാത്രങ്ങളില്‍ പടരുകയും ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലേക്ക് കടക്കുകയും ചെയ്യുന്നു.
നേച്ചർ കെമിക്കൽ ബയോളജിയിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന സ്‌പോഞ്ച് സ്ക്രബറുകളില്‍ കഴിയുന്ന അണുക്കളുടെ ഭയാനകമായ നിരക്ക് എടുത്തുകാട്ടിയിരുന്നു. ഇത് ടോയ്‌ലറ്റ് ബൗളുകളേക്കാൾ വലുതും അപകടങ്ങൾ സൃഷ്ടിക്കുന്നതുമാണ്. ഒരു ക്യുബിക് സെന്റിമീറ്ററില്‍ ഏതാണ് 54 ദശലക്ഷം ബാക്ടീരികള്‍ വസിക്കുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്.
കൂടാതെ, ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ബയോമെഡിക്കൽ എഞ്ചിനീയർമാർ നടത്തിയ മറ്റൊരു ഗവേഷണത്തില്‍ ഇത്തരം സ്പോഞ്ച് സ്ക്രബറുകളുടെ ഘടന സൂക്ഷ്മജീവികളുടെ വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് വിശദീകരിക്കുന്നു. മെനിഞ്ചൈറ്റിസ്, ന്യുമോണിയ, പനി, വയറിളക്കം തുടങ്ങിയ രോഗാവസ്ഥയിലേക്ക് നയിക്കാം.
സ്പോഞ്ച് സ്ക്രബറില്‍ കണ്ടെത്തിയ ചില ബാക്ടീരിയകള്‍
കാംപിലോബാക്റ്റർ
സാധാരണയായി വേവിക്കാത്ത ചിക്കൻ, പാസ്ചറൈസ് ചെയ്യാത്ത പാൽ, മലിനമായ ഭക്ഷണം എന്നിവയിൽ കാണപ്പെടുന്ന ബാക്ടീരിയകളാണ് 'കാംപിലോബാക്റ്റർ' ബാക്ടീരിയ. ഇത് വയറിളക്കം, വയറുവേദന, പനി, ഓക്കാനം എന്നിവയ്ക്ക് കാരണമാകുന്നു.
ഇ.കോളി
ഇത് ഏറ്റവും വ്യാപകമായ ബാക്ടീരിയകളില്‍ ഒന്നാണ് ഇ.കോളി. സാധാരണ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടാണ് ഇവ കാണപ്പെടുന്നത്. വയറുവേദന, രക്തരൂക്ഷിതമായ വയറിളക്കം, മാരകമായ സങ്കീർണതകൾ എന്നിവയ്ക്ക് കാരണമാകും. ചില സന്ദർഭങ്ങളിൽ, വൃക്ക തകരാർ, രക്തരൂക്ഷിതമായ മലം, അപകടകരമായ ത്രോംബോസൈറ്റോപീനിയ തുടങ്ങിയ ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകൾക്കും ഇത് കാരണമായേക്കാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ക്ലെബ്സിയെല്ല
സ്പോഞ്ചുകളിൽ കണ്ടെത്തിയ മറ്റൊരു ബാക്ടീരിയയാണ് ക്ലെബ്സിയെല്ല. ഇത് കുടലിൽ വസിക്കുകയും രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകളിൽ പ്രതികരണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ന്യുമോണിയ, മൂത്രനാളിയിലെ അണുബാധ തുടങ്ങിയ നിരവധി അണുബാധകളിലേക്ക് നയിച്ചേക്കാം.
മൊറാക്സെല്ല
നനഞ്ഞ വസ്ത്രങ്ങളിൽ ദുർഗന്ധം വമിക്കാൻ കാരണം ഈ ബാക്ടീരിയയാണ്. ഇത് സ്പോഞ്ചിൽ വസിക്കുകയും ചർമത്തിന് ക്ഷതം, സന്ധിവാതം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
സാൽമൊണല്ല
ഇത് പനി, വയറിളക്കം, വയറുവേദന എന്നിവയ്ക്ക് കാരണമാകും. നാല് മുതൽ ആറ് മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ കാണപ്പെടാം.
സ്റ്റാഫൈലോകോക്കസ്
ലോകത്തിലെ ഏറ്റവും സാധാരണമായ ബാക്ടീരിയകളില്‍ ഒന്നാണിത്. ചർമ്മത്തിനും മൃദുവായ ടിഷ്യു അണുബാധകൾക്കും കാരണമാകുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക