ആരോ​ഗ്യ ​ഗുണങ്ങളേറെ; ചിയ വിത്തുകൾ കുട്ടികൾക്ക് നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ദിവസവും 10 ഗ്രാമില്‍ കൂടുതല്‍ ചിയ വിത്തുകൾ കുട്ടികൾക്ക് നൽകാതിരിക്കുന്നതാണ് നല്ലത്.
chia seeds
ചിയ വിത്തുകൾ കുട്ടികൾക്ക് നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Published on
Updated on

രോ​ഗ്യ​ ഗുണങ്ങൾ ഏറെയുള്ള ചിയ വിത്തുകൾ കുട്ടികൾക്കും പ്രിയപ്പെട്ടതാണ്. എന്നാൽ നിർജ്ജലീകരണവും രോ​ഗപ്രതിരോധ ശേഷിയും വർധിപ്പിക്കാൻ സഹായിക്കുന്ന ചിയ വിത്തുകൾ എന്നാൽ കുട്ടികളിൽ കഴിക്കേണ്ടതിന് ഒരു അളവുണ്ട്. ദിവസവും 10 ഗ്രാമില്‍ കൂടുതല്‍ ചിയ വിത്തുകൾ കുട്ടികൾക്ക് നൽകാതിരിക്കുന്നതാണ് നല്ലതെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

കൂടാതെ ചിയ വിത്തുകൾക്ക് പൊതുവെ അലർജിക് സ്വഭാവമില്ലെങ്കിലും കുട്ടികൾ മിതമായ രീതിയിൽ കൊടുത്തു തുടങ്ങുന്നതാണ് നല്ലതെന്നും ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. ഇത് സംതൃപ്തി നല്‍കാനും ദീര്‍ഘ നേരം വിശപ്പടങ്ങാനും ഇത് സഹായിക്കും. സ്കൂളിൽ പോകുന്ന കുട്ടികൾ പൊതുവെ വെള്ളം കുടിക്കാൻ മടി കാണിക്കാറുണ്ട്. ഇത്തരം കുട്ടികൾക്ക് ചിയ വിത്തുകള്‍ വെള്ളത്തിലും ജ്യൂസിലുമായി കുതിർത്ത് നൽകുന്നത് ശരീരത്ത് ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുള്ള കുട്ടികള്‍, ഭക്ഷണം ചവയ്ക്കാത്ത കുട്ടികളും ചിയ വിത്തുകള്‍ ഒഴിവാക്കുന്നതാകും നല്ലത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒമേഗ-3 ഫാറ്റി ആസിഡ്; ചിയ വിത്തുകളില്‍ അടങ്ങിയ ഒമേഗ- 3 ഫാറ്റി ആസിഡ് തലച്ചോറിന്റെ വികാസത്തിനും പ്രവര്‍ത്തനത്തിനുമ സഹായിക്കും. ഇത് കുട്ടികളുടെ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം വര്‍ധിക്കാനും സഹായകരമാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിനും ഗുണകരമാണ്.

കാല്‍സ്യം,മഗ്നീഷ്യം; കാല്‍സ്യം, മഗ്നീഷ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് പരമപ്രധാനമാണ്. കൂടാതെ ഇവയില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകള്‍ ഫ്രീറാഡിക്കലുകളില്‍ നിന്ന് കോശങ്ങള്‍ സംരക്ഷിക്കുന്നു.

chia seeds
പത്ത് മാസത്തിനിടെ ഇത് നാലാമത്തെ സർജറി; കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയെ കുറിച്ച് ഡിഡി

നാരുകള്‍; സ്‌കൂള്‍ കുട്ടികളില്‍ വളരെ സാധാരണമായി കാണപ്പെട്ടുന്ന മലബന്ധം ഒഴിവാക്കാന്‍ ചിയവിത്തുകളില്‍ അടങ്ങിയ നാരുകള്‍ ഗുണകരമാണ്. ഇത് പ്രോബയോടിക് ആയും പ്രവര്‍ത്തിക്കുന്നു. ഇത് നല്ല ബാക്ടീരിയയുടെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കും.

പ്രോട്ടീന്‍; പേശികളുടെ തകരാറുകള്‍ പരിഹരിക്കുന്നത് ഇതില്‍ അടങ്ങിയ പ്രോട്ടീന്‍ സഹായിക്കും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും കോശങ്ങളുടെ പ്രവര്‍ത്തനത്തിനും ഇത് പ്രധാനമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com