vitamins

40 കഴിഞ്ഞോ? സ്ത്രീകൾ നിർബന്ധമായും കഴിച്ചിരിക്കേണ്ട 5 വിറ്റാമിനുകൾ

സ്ത്രീകൾ കഴിക്കേണ്ട 5 വിറ്റാമിനുകൾ ഏതൊക്കെ എന്ന് നോക്കാം

സ്ത്രീകൾ നാൽപ്പത് കഴിയുമ്പോൾ അടക്കുമ്പോൾ അവരുടെ ശരീരത്തിന് പോഷകങ്ങൾ ആ​ഗിരണം ചെയ്യാനുള്ള കഴിവ് മാറിയേക്കാം. ഇത് മെറ്റബോളിസം മന്ദ​ഗതിയിലാക്കാൻ കാരണമാകുന്നു. ചില വിറ്റാമിനുകൾ നിർബന്ധമായും കഴിക്കേണ്ടതിന്‍റെ പ്രാധാന്യം ഈ സാഹചര്യം വർധിപ്പിക്കുന്നു. സ്ത്രീകൾ കഴിക്കേണ്ട 5 വിറ്റാമിനുകൾ ഏതൊക്കെ എന്ന് നോക്കാം.

1. വിറ്റാമിൻ ഡി

vitamin d
വിറ്റാമിൻ ഡി

സ്ത്രീകൾ പ്രായമാകുമ്പോൾ അവരുടെ എല്ലുകളുടെ സാന്ദ്രയിലും പേശികളുടെ പിണ്ഡത്തിലും ​ഗണ്യമായ കുറവുണ്ടാകുന്നു. ശാരീരികമായി സജീവമല്ലാത്തവരിലാണ് ഇത് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ഇത് അസ്ഥി സംബന്ധമായ അസുഖങ്ങൾക്കും പരിക്കുകൾക്കും സാധ്യത വർധിപ്പിക്കുന്നു.

2. ഇരുമ്പ്

iron deficiency
ഇരുമ്പ്

പ്രായമാകുമ്പോൾ സ്ത്രീകൾക്ക് ആർത്തവ ചക്രത്തിലും ഹോർമോൺ ബാലൻസിലും മാറ്റം ഉണ്ടാകാം. ഇത് ഇരുമ്പിൻ്റെ കുറവിലേക്ക് നയിച്ചേക്കാം. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം ഗർഭിണികളല്ലാത്ത പ്രായമായ സ്ത്രീകളിൽ വിളർച്ച ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. ഇരുമ്പ് അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

3. കാൽസ്യം

calcium
കാൽസ്യം

നാൽപ്പതു കഴിഞ്ഞാൽ സ്ത്രീകളിൽ കാൽസ്യം അഭാവത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് നിരവധി ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. എല്ലുകളെ കരുത്തുള്ളതും ആരോ​ഗ്യകരവുമാക്കാൻ കാൽസ്യം അനിവാര്യമാണ്. അതിനാൽ മുതിർന്ന സ്ത്രീകൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.

4. ഫോളേറ്റ്

beans
ഫോളേറ്റ്

ശരീരത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒരു ബി വിറ്റാമിൻ ആണ് ഫോളേറ്റ്. ഇത് സ്ത്രീകളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കും. നവജാതശിശുക്കളിൽ ജനന വൈകല്യങ്ങൾ തടയാനും ഫോളേറ്റ് സഹായിക്കുന്നു.

5. വിറ്റാമിൻ ബി 12

old woman
വിറ്റാമിൻ ബി 12

നാൽപ്പതു കഴിഞ്ഞ സ്ത്രീകളിൽ വിറ്റാമിൻ ബി 12 വളരെ പ്രധാനപ്പെട്ട മറ്റൊരു പോഷകമാണ്. ഇത് പ്രായമായ സ്ത്രീകളിൽ ഉണ്ടാകുന്ന അനീമിയ, ഓർമക്കുറവ്, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com