ന്യൂഡല്‍ഹി: ദിവസേന മൂന്ന് കപ്പ് കോഫി കുടിക്കുന്നത് പ്രമേഹവും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത 40 മുതല്‍ 50 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം. രണ്ട് കാര്‍ഡിയോമെറ്റബോളിക് രോഗങ്ങളുള്ള പ്രായമായവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നുവെന്നും ഗവേഷകര്‍ പറഞ്ഞു. .
പൊതുജനാരോഗ്യത്തിന് ആശങ്കയായി 'കാര്‍ഡിയോമെറ്റബോളിക് മള്‍ട്ടിമോര്‍ബിഡിറ്റി' എന്ന് വിളിക്കപ്പെടുന്ന ഇത്തരം രോഗങ്ങള്‍ മാറുന്നതായും റിപ്പോര്‍ട്ട് പറയുന്നു. യുകെ ബയോബാങ്കില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ചൈനയിലെ സൂചോ യൂണിവേഴ്സിറ്റിയിലെ സുഷൗ മെഡിക്കല്‍ കോളജിലെ ഗവേഷകര്‍, കോഫിയും ചായയും കുടിക്കുന്ന 1.88 ലക്ഷം ആളുകളുടെയും കോഫി മാത്രം കുടിക്കുന്ന 1.72 ലക്ഷം ആളുകളുടെയും വിവരങ്ങള്‍ വിശകലനം ചെയ്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പഠനത്തിന്റെ തുടക്കത്തില്‍ ഇവര്‍ക്ക് കാര്‍ഡിയോമെറ്റബോളിക് അവസ്ഥകള്‍ ഉണ്ടായിരുന്നില്ല. മിതമായ അളവില്‍ മൂന്ന് കപ്പ് കോഫി അല്ലെങ്കില്‍ 200-300 മില്ലിഗ്രാം കഫീന്‍ ഒരു ദിവസം കഴിക്കുന്ന ആളുകള്‍ക്ക് 100 മില്ലിഗ്രാമില്‍ താഴെ കഴിക്കുകയോ കഴിക്കുകയോ ചെയ്യാത്തവരെ അപേക്ഷിച്ച്, പ്രമേഹവും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത 40-48 ശതമാനം കുറവാണെന്നും ഗവേഷകര്‍ കണ്ടെത്തി. പഠന റിപ്പോര്‍ട്ട് ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക