ഓഫ് ഡേയിൽ അല്‍പം കൂടുതല്‍ ഉറങ്ങാം; ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുമെന്ന് പഠനം

വാരാന്ത്യത്തിൽ അൽപം കൂടുതൽ ഉറങ്ങുന്നത് ഹൃദ്രോ​ഗ സാധ്യത 19 ശതമാനം കുറയ്ക്കുമെന്ന് പഠനം
weekend sleep
വാരാന്ത്യത്തിൽ അൽപം കൂടുതൽ ഉറങ്ങുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുമെന്ന് പഠനം
Published on
Updated on

മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഉറക്കം എത്ര പ്രധാനമാണെന്ന് നമുക്ക് അറിയാം. എന്നാൽ ദിവസം മുഴുവനുമുള്ള തിരക്കും ജോലിസമയങ്ങളിലെ മാറ്റവുമെല്ലാം ആരോ​ഗ്യകരമായ ഉറക്കത്തിന്‍റെ ഷെഡ്യൂൾ പലപ്പോഴും തകിടം മറിക്കും. ഇത് ഹൃദയാരോഗ്യം മോശമാക്കുകയും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

എന്നാല്‍ ഒരാഴ്ച മുഴുവൻ തടസപ്പെടുന്ന ഈ ഉറക്കം പരിഹരിക്കാൻ വാരാന്ത്യത്തിൽ അൽപം കൂടുതൽ ഉറങ്ങുന്നത് ഹൃദ്രോ​ഗ സാധ്യത 19 ശതമാനം കുറയ്ക്കുമെന്ന് പഠനം. ബെയിജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫുവായ് ഹോസ്പിറ്റലിലെ നാഷണൽ സെൻ്റർ ഫോർ കാർഡിയോ വാസ്കുലർ ഡിസീസ് സ്റ്റേറ്റ് കീ ലബോറട്ടറി ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് ഗവേഷകർ വാരാന്ത്യത്തിൽ അധികം ഉറങ്ങുന്നത് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

90,903 ആളുകളാണ് പഠനത്തിന്‍റെ ഭാ​ഗമായത്. വാരാന്ത്യത്തിൽ കൂടുതൽ ഉറങ്ങുന്നവരും ഉറങ്ങാത്തവരും എന്ന നിലയിൽ രണ്ട് വിഭാ​ഗമായി തിരിച്ചായിരുന്നു പഠനം. 14 വർഷം നീണ്ട പഠനത്തിൽ വാരാന്ത്യത്തിൽ കൂടുതൽ ഉറങ്ങുന്നവരിൽ ഹൃദയസ്തംഭനം, ഏട്രിയൽ ഫൈബ്രിലേഷൻ, സ്ട്രോക്ക് തുടങ്ങിയ ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത 19 ശതമാനം കുറവാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു.

weekend sleep
ദിവസേന മൂന്ന് കപ്പ് കോഫി കുടിക്കൂ; പ്രമേഹവും ഹൃദയ സംബന്ധമായ രോഗങ്ങളും അകറ്റും, പഠന റിപ്പോര്‍ട്ട്

ഉറക്കവും ഹൃദയവും

ഒരു നല്ല ഉറക്കം മികച്ച മാനസിക ഗുണങ്ങളുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ഉറക്കം രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവും രക്തസമ്മർദ്ദവും നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com