ലുക്കില്‍ മാറ്റം വരുത്താന്‍ തലമുടിയില്‍ പല നിറങ്ങള്‍ പരീക്ഷിക്കുന്ന നിരവധി ആളുകളുണ്ട്. ചിലർ നര മറയ്ക്കാൻ, മറ്റ് ചിലരാകട്ടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തലമുടി കളർ ചെയ്യുന്നത്. അക്കാര്യത്തിൽ കുട്ടികളെന്നോ മുതിര്‍ന്നവരെയന്നോ വ്യത്യാസമുണ്ടാകാറില്ല. തലമുടിയുടെ സ്വാഭാവിക നിറമായ കറുപ്പൊക്കെ ഔട്ട് ആയി. ഇപ്പോൾ പച്ചയും ചുവപ്പും നീലയുമൊക്കെയാണ് ട്രെന്‍ഡ്. എന്നാല്‍ തലമുടി കളര്‍ ചെയ്യുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
കളറിങ് എന്നത് ഒരു കെമിക്കല്‍ ട്രീറ്റ്‌മെന്‍റ് ആണ്. ഇത് നിങ്ങളുടെ മുടിയുടെ ഘടന ഉള്‍പ്പെടെ മാറ്റും. മുടിയുടെ സ്വാഭാവിക എണ്ണമയം, തിളക്കം തുടങ്ങിയവ ഇല്ലാതാക്കുകയും മുടിയുടെ ആരോഗ്യം കുറയ്ക്കുകയും ചെയ്യുന്നു.
മുടി കളര്‍ ചെയ്യുമ്പോള്‍ എന്ത് സംഭവിക്കുന്നു
ഹെയർ കളറിങ് പ്രക്രിയയിൽ മുടിയുടെ തണ്ടിലേക്ക് കളര്‍ എത്തുകയും മുടിയുടെ സ്വാഭാവിക പിഗ്മെന്റ് മാറ്റുന്ന ഒരു തരം രാസപ്രവര്‍ത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് മുടിക്ക് പുതിയ ഷേഡും ടോണും നൽകി മുടിയെ കൂടുതൽ ആകർഷകമാക്കുന്നു. എന്നാൽ ഹെയർ കളറിങ് പ്രക്രിയ മുടിയുടെ ആരോഗ്യത്തിന് എത്രത്തോളം ദോഷകരമാണെന്ന് അറിയാമോ?
ഈ പ്രക്രിയയിലൂടെ മുടിയുടെ കട്ടി കുറയാനും പെട്ടെന്ന് പൊട്ടിപോകാനും ഇടയാകും. സ്ഥിരമായ ഹെയര്‍ ഡൈകളില്‍ അമോണിയ അല്ലെങ്കില്‍ അമോണിയ പോലുള്ള വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. ഇവയാണ് മുടിയുടെ തണ്ടിലേക്ക് നിറത്തെ തുളച്ചു കയറ്റാന്‍ സഹായിക്കുന്നത്. ഇത് മുടിയിലെ ക്യൂട്ടിക്കിൾ നശിപ്പിക്കുകയും ആന്തരിക ഘടനയെ മാറ്റിമറിക്കുകയും ചെയ്യുന്നു.
കെമിക്കലുകൾ ഉണ്ടാക്കുന്ന ആരോഗ്യ അപകടങ്ങള്‍
തലമുടിയിൽ അമോണിയ ഉപയോഗിക്കുന്നത് തലയോട്ടിയില്‍ അലർജി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.
അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകുന്ന പാരാ-ഫിനൈലെൻഡിയാമൈൻ (പിപിഡി) ആണ് ഹെയർ കളറിങ്ങിൽ ഉപയോഗിക്കുന്ന മറ്റൊരു സാധാരണ ഘടകം.
ഹെയർ കളറിങ് ഉൽപ്പന്നങ്ങളിൽ കാണപ്പെടുന്ന റിസോർസിനോൾ ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്താം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്താണ് ഹെയർ ബ്ലീച്ച്
മുടി കളര്‍ ചെയ്യുന്നതിന് മുന്‍പായി ചെയ്യുന്ന പ്രക്രിയയാണ് ബ്ലീച്ച്. ഇത് മുടിയുടെ സ്വാഭാവികമായ കറുത്ത നിറം ഇല്ലാതാക്കി പുതിയ നിറത്തെ കൂടുതൽ ദൃശ്യമാക്കാൻ സഹായിക്കുന്നു. ഹൈഡ്രജൻ പെറോക്സൈഡ് പോലുള്ള ശക്തമായ ഓക്സിഡൈസറുകൾ ഉപയോഗിച്ച് ചെയ്യുന്ന ബ്ലീച്ചിങ് മുടിയിൽ നിന്ന് സ്വാഭാവിക പിഗ്മെൻ്റ് നീക്കം ചെയ്യുന്നു. ഇതിന് പിന്നാലെ തലമുടി കളർ ചെയ്യുമ്പോൾ മുടിയിൽ അടങ്ങിയിരിക്കുന്ന സ്വഭാവിക എണ്ണമയം നഷ്ടമാവുകയും മുടി ദുർബലമാവുകയും ചെയ്യുന്നു.
ഓരോ 4-6 ആഴ്ചയിലും ഒന്നിലധികം തവണ മുടി കളർ ചെയ്യുക അല്ലെങ്കിൽ ഇടയ്ക്കിടെ ബ്ലീച്ചിങ്ങിന് വിധേയമാക്കുകയോ ചെയ്താൽ അത് ക്യുമുലേറ്റീവ് നാശത്തിന് കാരണമാകും. മുടിയുടെ ആരോഗ്യം നിലനിർത്താൻ കളറിങ് സെഷനുകൾക്കിടയിൽ ഇടവേള നൽകുന്നത് നല്ലതാണ്. അമിതമായി മുടിയിൽ കളർ ചെയ്യുന്നത് വരൾച്ച, പിളർപ്പ്, തലയോട്ടിയിലെ പ്രകോപനം, മുടി കൊഴിച്ചിൽ എന്നിവയ്ക്ക് കാരണമാകും.
അമോണിയ, പെറോക്സൈഡ് തുടങ്ങിയ ഹെയർ ഡൈകളിൽ സാധാരണയായി കാണപ്പെടുന്ന കഠിനമായ രാസവസ്തുക്കൾ മുടിയുടെ സ്വാഭാവിക എണ്ണകളെ ഇല്ലാതാക്കുകയും മുടിയുടെ ഘടനയിൽ വിട്ടുവീഴ്ച ചെയ്യാനും മങ്ങിയ രൂപത്തിനും കാരണമാകും. അത്തരം കേടുപാടുകൾ പരിഹരിക്കുന്നതിന് മുടി ഡീപ്പ് കണ്ടീഷനിങ് ചെയ്യുന്നത് നല്ലതാണ്. കൂടാതെ കൂടുതൽ കെമിക്കൽ എക്സ്പോഷർ കുറയ്ക്കുക, മൃദുലമായ ഹെയർകെയർ ദിനചര്യ തുടങ്ങിയവ പരിശീലിക്കുന്നത് ഗുണകരമാണ്. ഡയറ്റില്‍ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ഉൾപ്പെടുത്തുന്നത് മുടിക്ക് ഈർപ്പവും ശക്തിയും വീണ്ടെടുക്കാനും കാലക്രമേണ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക