വെയിങ് സ്കെയിൽ കാണുമ്പോൾ ശരീരഭാരം ഒന്നു നോക്കിയേക്കാമെന്ന് ചിന്തിച്ച് കയറി നിൽക്കുമ്പോൾ അപ്രതീക്ഷിതമായി ചിലരുടെയെങ്കിലും കണ്ണു തള്ളിയിട്ടുണ്ടാവാം. ഇത്ര പെട്ടെന്ന് ഭാരം വർധിച്ചോ എന്നാകും ചിന്ത. പിന്നീട് അത് ചിന്തിച്ച് ടെഷൻനടിക്കുന്നവരുമുണ്ടാകും. എന്നാൽ ശരീരഭാരം വെയിങ് സ്കെയില്‍ പരിശോധിക്കാനുമുണ്ട് ടൈമിങ്.
ഈ സാഹചര്യങ്ങളിൽ ശരീരഭാരം നോക്കാൻ പാടില്ല
കനത്ത ഭക്ഷണം അല്ലെങ്കിൽ ധാരാളം വെള്ളം കുടിച്ച പിന്നാലെയാണ് ശരീരഭാരം നോക്കുന്നതെങ്കിൽ വെയിങ്സ്കെ യിലിൽ ഭാരക്കൂടുതൽ കാണിക്കാം. ശരീരം ഭക്ഷണം ദഹിപ്പിക്കുകയും പോഷകങ്ങൾ ആഗിരണം ചെയ്യുകയും ചെയ്യുന്ന സമയമാണിത് ഈ സമയത്ത് ശരീരഭാരത്തിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കാം.
ആർത്തവ സമയം ശരീരഭാരം പരിശോധിച്ചാൽ സ്കെയിലിൽ മിക്കപ്പോഴും ഭാരക്കൂടുതൽ കാണിക്കാനുള്ള സാധ്യത കൂടുതലാണ്. കാരണം ആർത്തവ സമയത്ത് ശരീരം നിരവധി ഹോർമോൺ മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ ഇത് ശരീരത്തിൽ വെള്ളം നിലനിർത്തുന്നതിന് കാരണമാകുന്നു. അതെ തുടർന്ന് ശരീരഭാരം ആ സമയം കൂടുതൽ കാണിക്കാം.
തീവ്ര വർക്കൗട്ടിന് തൊട്ടുപിന്നാലെ കൗതുകത്തോടെ സ്കെയിലിൽ കയറി നിൽക്കുമ്പോൾ നിരാശയായിരിക്കും ഫലം. കാരണം വർക്കൗട്ടിന് ശേഷം ശരീരം പേശികൾ വീണ്ടുടുക്കാൻ സഹായിക്കുന്നതിന് വെള്ളം നിലനിർത്തും. ഇത് ശരീരഭാരത്തിൽ പ്രതിഫലിക്കാം.
രാവിലെയാണ് ശരീരഭാരം പരിശോധിക്കാനുള്ള ഏറ്റവും ഉചിതമായ സമയം. എന്നാൽ ശരീരഭാരത്തെ കുറിച്ചുള്ള അമിത ആശങ്ക ചിലരെ രാവിലെ എഴുന്നേറ്റാലുടൻ വെയിങ് സ്കെയിൽ വരെ എത്തിക്കും. രാത്രി ഉറക്കമില്ലായ്മ, നിർജ്ജലീകരണം കാരണം വെള്ളം ധാരാളം വെള്ളം കുടിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ശരീരഭാരത്തിൽ പ്രതിഫലിക്കാം.
അവധി കഴിഞ്ഞെത്തിയ ഉടൻ ശരീരഭാരം പരിശോധിക്കുന്നത് അത്ര നല്ല ആശയമല്ല. ഇത് നിങ്ങളുടെ യഥാർഥ ശരീരഭാരമായിരിക്കില്ല. അവധിക്ക് ശേഷം കുറച്ച് ദിവസങ്ങൾക്ക് ശേഷം കർശനമായ ഭക്ഷണ ക്രമവും ഫിറ്റ്നസ് ദിനചര്യയും പിന്തുടരാം. അതിന് ശേഷം പരിശോധിക്കുന്നത് കൂടുതൽ കൃത്യമായ ഫലം വെയിങ്സ്കെയിലിന് നൽകാൻ സാധിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക