കാൻസർ അതിജീവന കാലത്തെ കുറിച്ച് പങ്കുവെച്ച് ദക്ഷിണ കൊറിയൻ അഭിനേതാവ് കിം വൂ ബിൻ. 2017ലാണ് കിമ്മിന് അപൂർവമായി ഉണ്ടാകുന്ന നേസോഫരിൻജിയൽ കാൻസർ സ്ഥിരീകരിക്കുന്നത്. നീണ്ട കാലത്തെ ചികിത്സയ്ക്ക് ശേഷം കാൻസർ മുക്തമായ താരം വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരികയാണ്. രോഗനിർണയത്തെ കുറിച്ച് ഡോക്ടർ തന്നോട് സംസാരിച്ചപ്പോൾ ഞെട്ടലുണ്ടാക്കി.
സിനിമയിലെ ഒരു രംഗം പോലെയാണ് ആ നിമിഷം തോന്നിയത് അതൊരു സ്വപ്നം മാത്രമായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. വിശ്രമിച്ച് കരുത്തോടെ തിരികെവരാനുള്ള സമയം എന്ന രീതിയിലാണ് ചികിത്സാകാലത്തെ കണ്ടത്. 2019-തോടെ രോഗത്തിൽ നിന്ന് പൂർണമായും മുക്തനായെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്താണ് നേസോഫരിൻജിയൽ കാൻസർ
മൂക്കിന് പുറകുവശത്തും തൊണ്ടയുടെ പിൻഭാഗത്ത് മുകളിലായുമുള്ള നേസോഫാരിങ്ക്സിനെ ബാധിക്കുന്ന കാൻസർ ആണ് നേസോഫരിൻജിയൽ കാൻസർ. ഹെഡ്& നെക്ക് കാൻസർ വിഭാഗത്തിൽ അത്യപൂർവമായാണ് ഇത് കണ്ടുരുന്നത്. നേസോഫാരിങ്ക്സിലെ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് കാൻസർ ട്യൂമറുകളായി മാറുകയാണ് ചെയ്യുന്നത്. ഇത് ലിംഫ് നോഡ്, കരൾ, ശ്വാസകോശം, അസ്ഥികൾ തുടങ്ങിയവയിലേക്ക് പടരാനും സാധ്യത കൂടുതലാണ്.
ലക്ഷണങ്ങൾ
കഴുത്തിന് പുറകുഭാഗത്ത് കാണുന്ന ചെറിയ മുഴകളാണ് പ്രധാന ലക്ഷണം. അവ വേദനാരഹിതമായിരിക്കും. കൂടാതെ ചെവിയിൽ മൂളൽ, കേൾവിക്കുറവ്, ചെവിയിൽ അണുബാധ, തലവേദന, മൂക്കടപ്പ്, മൂക്കിൽ നിന്ന് രക്തം വരിക, മുഖത്ത് തരിപ്പ്, സംസാരിക്കാനും ശ്വാസമെടുക്കാനുമുള്ള ബുദ്ധിമുട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക