World Alzheimer's Day; 'പെരുമാറ്റത്തിൽ ഉണ്ടാകുന്ന വ്യത്യാസം നേരത്തെ തിരിച്ചറിയണം, മറവിരോഗത്തെ മറക്കരുത്'
ലോകത്ത് ഏതാണ്ട് 55 ദശലക്ഷത്തിലധികം ആളുകള്‍ ഇന്ന് അല്‍ഷിമേഴ്‌സ് രോഗബാധിരാണ്. ഡിമെൻഷ്യ വിഭാഗത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് അൽഷിമേഴ്സ്. ഇന്ത്യയിൽ 60 വയസ് കഴിഞ്ഞ 7.4 ശതമാനം ആളുകളിലും മറവിരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നു. കേരളത്തിലേക്ക് വരുമ്പോൾ 65ന് മുകളിലുള്ള നൂറ് പേരിൽ അഞ്ച് പേർക്ക് വീതം മറവിരോഗ ബാധിതരാണെന്നാണ് അനൗദ്യോഗിക പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ഡിമെൻഷ്യ, അൽഷിമേഴ്സ് എന്ന രോഗാവസ്ഥകളെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവല്‍ക്കരണം നടത്തുന്നതിന് സെപ്റ്റംബർ 21 നാണ് ലോക അൽഷിമേഴ്സ് ദിനം ആചരിക്കുന്നത്. രോഗാവസ്ഥയെ കുറിച്ചുള്ള വ്യക്തമായ ധാരണ അത്തരം രോഗികളെ കൈകാര്യം ചെയ്യുന്നതിനും അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സഹായിക്കും. നിലവിലുള്ള അൽഷിമേഴ്സ് ചികിത്സകളെല്ലാം തന്നെ രോഗിയുടെ ജീവിതനിലവാരം വർധിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒരാളുടെ ജനിതകഘടന, വിദ്യാഭ്യാസം, പ്രായം, പരിസ്ഥിതി എന്നിവയുടെ സങ്കീർണമായ ഇടപെടലുകളുടെ ഫലമായുണ്ടാകുന്ന ന്യൂറോ ഡീജനറേറ്റീവ് രോഗമാണ് അൽഷിമേഴ്സ് രോഗം. പലരും പ്രായത്തിന്‍റെ സ്വാഭാവിക പരിണാമം എന്ന രീതിയിൽ ലക്ഷണങ്ങൾ കണ്ടാലും വൈദ്യ ചികിത്സ തേടാറില്ല. പെരുമാറ്റരീതികളിൽ മുതിർന്നവർക്കു വരുന്ന ഓർമക്കുറവുകളെ വീട്ടിലെ മറ്റുള്ളവർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. എന്നാൽ മിക്കപ്പോഴും ഇതിനെ ഗൗരവമായി കണ്ട് ആവശ്യമായ ഇടപെടൽ നടത്താറില്ല. ഡിമെൻഷ്യ, അൽഷ്യമേഴ്സ് അടക്കമുള്ള മിക്ക വാർദ്ധകൃസഹജമായ പ്രശ്നങ്ങളും നേരത്തെ തിരിച്ചറിയുന്നത് രോഗാവസ്ഥയുടെ തീവ്രത കുറയ്ക്കാനും ഓർമക്കുറവു മൂലമുണ്ടാകുന്ന പ്രയാസങ്ങൾ കൈകാര്യം ചെയ്യാനും കഴിയും.
ആദ്യ അൽഷിമേഴ്സ് ദിനം
1994 ൽ അൽഷിമേഴ്‌സ് ഡിസീസ് ഇൻ്റർനാഷണൽ (എഡിഐ) സംഘടനയുടെ 10-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ലോക അൽഷിമേഴ്സ് ദിനം നിലവിൽ വരുന്നത്. ലോകമെമ്പാടുമുള്ള അൽഷിമേഴ്‌സ് അസോസിയേഷനുകളുടെ ഒരു ഫെഡറേഷനാണ് എഡിഐ. അൽഷിമേഴ്‌സ് രോഗത്തെയും അനുബന്ധ ഡിമെൻഷ്യകളെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ജർമൻ മാനസികരോഗശാസ്ത്രജ്ഞനും ന്യൂറോപാത്തോളജിസ്റ്റുമായ അലിയോസ് -അൽഷിമർ 1906ലാണ് അല്‍ഷിമേഴ്സ് രോഗാവസ്ഥയെ കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് രോഗത്തിന് ഈ പേരിട്ടത്.
'ഡിമെൻഷ്യക്കെതിരെ പ്രവർത്തിക്കാനുള്ള സമയം, അൽഷിമേഴ്സിനെതിരെ പ്രവർത്തിക്കാനുള്ള സമയം'- എന്നതാണ് ഇത്തവണത്തെ ലോക അൽഷിമേഴ്സ് ദിനത്തിന്റെ പ്രമേയം. ഡിമെൻഷ്യയോടുള്ള മനോഭാവം മാറ്റുന്നതിലും ഈ അവസ്ഥയെ ചുറ്റിപ്പറ്റിയുള്ള തെറ്റുദ്ധാരണകളും വിവേചനവും പരിഹരിക്കുന്നതിനുമാണ് ഈ വർഷം മുൻതൂക്കം നൽകുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക