മാവില മാത്രമല്ല, പല്ലു തേക്കാ‍ൻ പേരയിലയും; മോണയിലെ നീര്‍വീക്കവും വായിലെ അൾസറും പമ്പ കടക്കും

ആന്റിഓക്സിഡന്റ് ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ പേരയിലയില്‍ അടങ്ങിയിട്ടുണ്ട്
guava
പേരയിലയുടെ ആരോഗ്യ ഗുണങ്ങള്‍
Published on
Updated on

മ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണയായി കാണാറുള്ള പേരയ്ക്കയ്ക്ക് ആരാധകർ ഏറെയാണ്. രുചിയിൽ മാത്രമല്ല, ആരോ​ഗ്യ​ഗുണങ്ങളുടെ കാര്യത്തിലും പേരയ്ക്ക മുന്നിലാണ്. ഒരു ഓറഞ്ചിൽ അടങ്ങിയിട്ടുള്ളതിനെക്കാൾ നാല് മടങ്ങ് വിറ്റാമിൻ സി പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. പേരയ്ക്ക പോലെ തന്നെ അവയുടെ ഇലയും വേരുകളുമൊക്കെ ഔഷധമായി ഉപയോ​ഗിക്കാറുണ്ട്.

നിരവധി പോഷക​ഗുണങ്ങൾ പേരയിലയിൽ അടങ്ങിയിട്ടുണ്ട്. പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോ​ഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ആന്റിഓക്സിഡന്റ് ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ പേരയിലയില്‍ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. പേരയിലയിൽ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങൾ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പല്ലുവേദന, മോണയിലെ നീര്‍വീക്കം, ഓറല്‍ അള്‍സര്‍ എന്നിവ അകറ്റുന്നതിന് പേരയിലയിലെ ആന്റി ബാക്ടീരിയല്‍ ഏജന്റുകള്‍ സഹായിക്കും. പേരയില ഉപയോ​ഗിച്ച് പല്ലു തേക്കുന്നതും ​ഗുണകരമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പേരയില ഇട്ട് തിളപ്പിച്ച വെള്ളം സ്ഥിരമായി കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും. ഹൃദ്രോ​ഗ സാധ്യതകളെ അകറ്റി നിർത്താനും പേരയിലയുടെ ഗുണങ്ങൾ സഹായിക്കുന്നു. വയറിളക്കം, ഗ്യാസ്ട്രബിള്‍ പോലുള്ള ഉദര സംബന്ധമായ പ്രശ്നങ്ങൾക്കും പേരയില ഉപയോഗിക്കുന്നത് ​ഗുണം ചെയ്യും.ശരീരവേദന കൂടുതലുള്ളപ്പോഴും പേരയിലയിട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ ദേഹത്ത് ഒലിക്കുന്നത് നീര്‍കെട്ട് കുറയ്ക്കാന്‍ സഹായിക്കുന്നു.

guava
പാലിന്‍റെ രുചി ഇഷ്ടമല്ല, ഇഡലിയുടെ ഷേപ്പ് കൊള്ളില്ല; കുട്ടികളിലെ ഫസി ഈറ്റിങ്ങിൽ ഇനി മാതാപിതാക്കളെ കുറ്റപ്പെടുത്തരുത്, കണ്ടെത്തലുമായി ​ഗവേഷകർ

വൈറ്റമിൻ സി, എ, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യപരമായ നിരവധി ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. ദഹനത്തെ സഹായിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ചർമം മെച്ചപ്പെടുത്താനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും അവയ്ക്ക് കഴിയും. ആമാശയത്തിലെയും കുടലിലെയും പ്രശ്നങ്ങൾക്കും വേദനയ്ക്കും പ്രമേഹത്തിനും ചികിത്സിക്കാനും പേരക്കയുടെ ഇലകൾ ഉപയോഗിക്കാം. ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനും പേരയില സഹായിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com