വിഷാദരോഗം അൽഷിമേഴ്‌സിന് കാരണമാകുമോ?

ദീർഘകാലം വിട്ടുമാറാത്ത വിഷാദം തലച്ചോറിന്‍റെ ഹിപ്പോകാമ്പൽ മേഖല ചുരുങ്ങാൻ കാരണമാകും
Alzheimer
വിഷാദരോഗം അൽഷിമേഴ്‌സിന് കാരണമാകുമോ?
Published on
Updated on

​ഗോളതലത്തിൽ ഏതാണ്ട് നാല് മില്യൺ ആളുകൾ ഏതെങ്കിലും തരത്തിലുള്ള ഡിമെൻഷ്യ ബാധിതരാണെന്നാണ് കണക്കുകൾ. ഇതിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്നത് അൽഷിമേഴ്സ് രോ​ഗമാണ്.

വിഷാദരോഗികളില്‍ പിന്നീട് അല്‍ഷ്യമേഴ്സ് വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ നിലവില്‍ വിഷാദവും അൽഷിമേഴ്‌സ് രോഗവും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടില്ലെങ്കിലും വിഷാദ രോ​ഗം വികാരങ്ങളിൽ സ്വാധീനം ചെലുത്തുന്നതിനപ്പുറം തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലും മാറ്റം വരുത്തുന്നു.

ദീർഘകാലം വിട്ടുമാറാത്ത വിഷാദം ഓർമ ശക്തി, പഠനം എന്നിവയെ കേന്ദ്രീകരിക്കുന്ന തലച്ചോറിന്റെ ഹിപ്പോകാമ്പൽ മേഖല ചുരുങ്ങാൻ കാരണമാകും. ഇത് വൈജ്ഞാനിക പ്രകടനത്തെ ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ വിഷാദ കാലയളവിൽ ശരീരം പുറപ്പെടുവിക്കുന്ന സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോൾ ഓക്സിഡേറ്റീവ് നാശത്തിലേക്കും ശരീര വീക്കത്തിലേക്കും നയിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അൽഷിമേഴ്സ് സാധ്യത കുറയ്ക്കുന്നതിന് മാനസിക ക്ഷേമം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. വിഷാദരോ​ഗത്തിനുള്ള പ്രോപ്റ്റ് തെറാപ്പി തലച്ചോറിലെ ദീർഘകാല പ്രത്യാഘാതങ്ങൾ ലഘൂകരിക്കുകയും വൈജ്ഞാനിക തകർച്ചയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Alzheimer
പാലിലും ബീഫിലുമുള്ള ഫുഡ് ‌ആന്റിജെനുകള്‍ ചെറുകുടലിലെ കാന്‍സര്‍ തടയും; പഠനം

മോശം മാനസികാരോഗ്യം ഇതിനകം രോഗനിർണയം നടത്തിയവരിൽ വൈജ്ഞാനിക തകർച്ചയെ ത്വരിതപ്പെടുത്തും. പ്രായമായവര്‍ക്കിടയിൽ പൊതുവായി കാണപ്പെടുന്ന മാനസിക പിരിമുറുക്കവും ഒറ്റപ്പെടല്‍, ഓര്‍മക്കുറവ് പ്രശ്നങ്ങൾ വർധിപ്പിക്കുകയും രോഗലക്ഷണങ്ങൾ വഷളാക്കുകയും ചെയ്യുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com