പാലിലും ബീഫിലും കാണപ്പെടുന്ന ഫുഡ് പ്രോട്ടീനുകൾ അല്ലെങ്കിൽ ഫുഡ് ആന്റിജെനുകൾ ചെറുകുടലിലെ ട്യൂമർ വളർച്ച തടയാൻ സഹായിക്കുമെന്ന് പഠനം. ജപ്പാനിലെ ആർഐകെഇഎൻ സെൻ്റർ ഫോർ ഇൻ്റഗ്രേറ്റീവ് മെഡിക്കൽ സയൻസ് ഗവേഷകരാണ് പഠനത്തിന് പിന്നില്‍.
എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇത്തരം പ്രോട്ടീനുകൾ ചെറുകുടലില്‍ കാന്‍സര്‍ വളര്‍ച്ചയെ തടയുന്നതിന് രോഗപ്രതിരോധ സംവിധാനത്തെ എങ്ങനെ സജീവമാക്കുന്നുവെന്ന് വിശദീകരിക്കുന്നു.
മനുഷ്യരിലെ ചെറുകുടലിൽ ഉണ്ടാവാൻ സാധ്യതയുള്ള ഫാമിലിയൽ അഡിനോമാറ്റസ് പോളിപോസിസ് എന്ന അവസ്ഥയ്ക്ക് സമാനമായ രീതിയിൽ പരിവർത്തനപ്പെടുത്തിയ എലികളിലാണ് പഠനം നടത്തിയത്. ഫുഡ് ആന്റിജൻ ഫ്രീയായ ഭക്ഷണങ്ങൾ നൽകിയ എലികളെക്കാൾ ഫുഡ് ആന്റിജൻ അടങ്ങിയ ഭക്ഷണം നൽകിയ എലികളുടെ ചെറുകുടൽ ട്യൂമറുകളുടെ എണ്ണം കുറവുള്ളതായി കണ്ടെത്തി. എന്നാൽ വൻ കുടലിൽ മാറ്റമൊന്നും സംഭവിച്ചില്ലെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബീഫിൽ കാണപ്പെടുന്ന ആൽബുമിൻ എന്ന പ്രോട്ടീൻ ആന്റിജൻ ഫ്രീ ഡയറ്റിൽ ചേർത്തപ്പോഴും ചെറുകുടലിലെ ട്യൂമറുകളുടെ വളർച്ച കുറയുന്നതായി കണ്ടെത്തിയതായി ഫ്രോണ്ടിയേഴ്‌സ് ഇൻ ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഭക്ഷണത്തിന്റെ പോഷകമൂല്യമല്ല, ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജനുകളുടെ സാന്നിധ്യമാണ് കാൻസർ സാധ്യത കുറയ്ക്കുന്നതെന്നതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ആൻ്റിജൻ ഫ്രീ ഡയറ്റ് കഴിക്കുന്ന എലികളെ അപേക്ഷിച്ച് ഫുഡ് ആൻ്റിജനുകൾ കഴിക്കുന്ന എലികളിൽ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന ടി-സെല്ലുകളുടെ പ്രവർത്തനം ശക്തമായെന്നും ഗവേഷകർ പറയുന്നു.
പഠനം ഭക്ഷണക്രമവും കാൻസറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ധാരണയെ പുനർനിർമ്മിക്കുക മാത്രമല്ല, ശരീരഭാരം കുറയ്ക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും സാധാരണയായി പിന്തുടരുന്ന ഫുഡ് ആന്‍റിജന്‍ ഫ്രീ അല്ലെങ്കില്‍ മൂലക ഭക്ഷണ ഡയറ്റ് എന്നിവ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെയും ചൂണ്ടിക്കാണിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക