മലപ്പുറം: നിപ മൂലമുണ്ടായ മരണത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവിടങ്ങളിൽ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണവും, മാസ്‌ക് നിര്‍ബന്ധമാക്കിയതടക്കം ജില്ലയില്‍ പൊതുവായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
94 പേരുടെ ക്വാറന്റയിനും ബുധനാഴ്ച അവസാനിക്കും. പുറത്തുവന്ന 16 പേരുടെ സ്രവ പരിശോധനാഫലം കൂടി നെഗറ്റീവായതായി ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഇതുവരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. സമ്പര്‍ക്കത്തിലുണ്ടായിരുന്ന പ്രാഥമിക പട്ടികയിലെ നാലുപേരുടെയും സെക്കന്ററി പട്ടികയിലെ 90 പേരുടെയും ക്വാറന്റയിനാണ് ബുധനാഴ്ച അവസാനിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക