മുംബൈ: ബ്രാക്‌സ്റ്റണ്‍ എന്ന ബയോളജിക്കല്‍ മെഷ് ഉപയോഗിച്ച് സ്തന പുനര്‍നിര്‍മാണം യാഥാര്‍ഥ്യമാക്കി ടാറ്റാ മെമ്മോറിയല്‍ സെന്റര്‍. സെപ്റ്റംബര്‍ 10ന് മുംബൈയിലെ ഖാര്‍ഘറിലെ സെന്‍ററില്‍ ബ്രാക്‌സ്റ്റണ്‍ ഉപയോഗിച്ചുള്ള ആദ്യ സ്തന പുനര്‍നിര്‍മാണം സീനിയർ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അമർ ദേശ്പാണ്ഡെയുടെയും ഡോ. ദിലീപ് ഹൊയ്‌സാലിന്‍റെ നേതൃത്വത്തില്‍ നടന്നു.
പരമ്പരാഗത സ്തന പുനര്‍നിര്‍മാണ പ്രക്രിയില്‍ നിന്ന് വ്യത്യാസപ്പെട്ട് ബ്രാക്‌സ്റ്റണ്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന സ്തന പുനര്‍നിര്‍മാണം രോഗികളില്‍ അണുബാധ ഉള്‍പ്പെടെയുള്ള അപകട സാധ്യത കുറയ്ക്കുമെന്നും ടാറ്റാ മെമ്മോറിയല്‍ സെന്‍ററില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതിയ ചുവടുവെപ്പ് ആയിരക്കണക്കിന് സ്തനാര്‍ബുദ രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പരമ്പരാഗത രീതിയില്‍ രോഗിയുടെ മറ്റ് ശരീരഭാഗത്ത് നിന്നുള്ള ടിഷ്യു ആണ് സ്തന പുനര്‍നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ഇത് വേദനാജനകവും അപകടസാധ്യത കൂടുതലുമാണ്. കൂടാതെ അണുബാധയിലേക്കും നയിക്കാം. മാത്രമല്ല ശസ്ത്രക്രിയയ്ക്ക് ശരാശരി അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ എടുക്കാം. എന്നാല്‍ ബ്രാക്‌സ്റ്റണ്‍ ഉപയോഗിച്ചുള്ള സ്തന പുനര്‍നിര്‍മാണത്തില്‍ രോഗിയുടെ ടിഷ്യു ഉപയോഗിക്കാത്തതു കൊണ്ട് തന്നെ അത് മൂലമുണ്ടാകുന്ന അപകടസാധ്യത ഉണ്ടാകില്ല.
മാത്രമല്ല, ശസ്ത്രക്രിയയ്ക്ക് രണ്ട് മുതല്‍ മൂന്ന് വരെ മണിക്കൂര്‍ മാത്രമേ എടുക്കുയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കൂടാതെ പരമ്പരാഗത രീതിയില്‍ സുഖപ്പെടാന്‍ ആറ് മുതല്‍ എട്ട് ആഴ്ച വരെ എടുക്കുന്ന സമയത്ത് ബ്രാക്‌സ്റ്റണ്‍ ഉപയോഗിച്ചു രീതിയില്‍ മൂന്ന് മുതല്‍ നാല് ആഴ്ചകള്‍ കൊണ്ട് രോഗികള്‍ പൂര്‍ണമായും സുഖപ്പെടുമെന്നും പ്രസ്താവനയില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക