ദിവസവും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

​ഗുണങ്ങൾ മാത്രമല്ല, ചില ദോഷ വശങ്ങളും ഡാർക്ക്‌ ചോക്ലേറ്റിനുണ്ട്.
dark chocolate
ഡാര്‍ക്ക് ചോക്ലേറ്റ്
Published on
Updated on

രോ​ഗ്യ​ഗുണങ്ങള്‍ ഏറെയുള്ളതു കൊണ്ട് തന്നെ ഡാര്‍ക്ക് ചോക്ലേറ്റ് ആരാധകരുടെ എണ്ണം അടുത്തകാലത്തായി വര്‍ധിച്ചു വന്നിട്ടുണ്ട്. ആരോഗ്യം ഒന്ന് മെച്ചപ്പെടട്ടെ എന്ന തോന്നലില്‍ ദിവസവും നല്ലൊരളവില്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നവരുണ്ട്.

ഫ്ലെവനോഡുകളും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയ കൊക്കോ ഉയർന്ന അളവിൽ ചേർത്ത ഡാർക്ക് ചോക്ലേറ്റ് മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം ഇല്ലാതാക്കാനും രക്തയോട്ടം വർധിപ്പിക്കാനും ചർമം പ്രായമാകുന്നത് തടയാനും സഹായിക്കും. എന്നാൽ ​ഗുണങ്ങൾ മാത്രമല്ല, ചില ദോഷ വശങ്ങളും ഡാർക്ക്‌ ചോക്ലേറ്റിനുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡാര്‍ക്ക് ചോക്ലേറ്റിന്‍റെ സൈഡ് ഇഫക്റ്റ്സ്

ഡാർ‌ക്ക് ചോക്ലേറ്റിൽ കാഡ്മിയം, ലെഡ് തുടങ്ങിയ ഘനലോഹങ്ങൾ അടങ്ങിയിരിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് മൂത്രത്തിലൂടെയും വിയർപ്പിലൂടെയും സാധാരണ ശരീരം പുറന്തള്ളുന്നു. എന്നാൽ ദിവസവും ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഇതിന്‍റെ അളവും കൂടുകയും ശരീരത്തിലെ ടിഷ്യുവിൽ അടിഞ്ഞു കൂടാനും കാരണമാകുന്നു.‌ ഇത് നമ്മുടെ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും. പ്രത്യേകിച്ച് ഹൃദയത്തിന്റെയും വൃക്കയുടെയും.

dark chocolate
യുവതലമുറയുടെ ചെവി തിന്നുന്ന ഇയര്‍ഫോണുകൾ; കേൾവി ശക്തി പോകാതിരിക്കാൻ ശബ്‌ദം എത്ര വരെ ആകാം

കൂടാകെ ഡാർക്ക് ചോക്ലേറ്റിൽ കലോറിയും കൊഴുപ്പും കൂടുതലായതു കൊണ്ട് തന്നെ ഡാർക്ക് ചോക്ലേറ്റ് പ്രിയം ശരീരഭാരം വർധിപ്പിക്കാനും സാധ്യതയുണ്ട്. നിർജ്ജലീകരണം, ഉയർന്ന രക്തസമ്മർദം, മലബന്ധം എന്നിവയ്ക്കും ഡാർക്ക് ചോക്ലേറ്റ് ദിവസവും കഴിക്കുന്നത് കാരണമാകാം. ദിവസവും 30 മുതൽ 60 ​ഗ്രാം വരെ ഡാർക്ക് ചോക്ലേറ്റ് കഴിക്കാമെന്നാണ് ശുപാർശ ചെയ്യുന്നതെങ്കിലും ആഴ്ചയില്‍ രണ്ട് മൂന്നോ ദിവസമായി ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com