'അപകടകാരി'; ഇരുപതുകാരിയുടെ കണ്ണില്‍ നിന്ന് 16 സെന്റീമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു

ലോവ ലോവ ഇനത്തില്‍പ്പെട്ട 'കണ്ണ് പുഴു' വാണിതെന്നാണ് പ്രാഥമികനിഗമനം
16 cm long worm was removed from the eye of a 20-year-old woman
ഇരുപതുകാരിയുടെ കണ്ണില്‍ നിന്ന് പുറത്തെടുത്ത 16 സെന്റീമീറ്റര്‍ നീളമുള്ള വിര
Published on
Updated on

മഞ്ചേരി: ഇരുപതുകാരിയുടെ കണ്ണില്‍ നിന്ന് 16 സെന്റീമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു. അസഹ്യമായ ചൊറിച്ചിലും അസ്വസ്ഥതയും മാറാന്‍ പല മരുന്നുകളും കഴിച്ചിട്ടും മാറുന്നില്ലായിരുന്നു. ഒടുവില്‍ മഞ്ചേരി മെഡിക്കല്‍കോളജിലെ നേത്രരോഗ വിഭാഗത്തില്‍ ചികിത്സക്കെത്തി.

സൂക്ഷ്മപരിശോധനയില്‍ ഈ വിര ഇടതു കണ്‍പോളയില്‍നിന്ന് വലതിലേക്കും തിരിച്ചും തൊലിക്കടിയിലൂടെ സഞ്ചരിക്കുന്നത് കണ്ടെത്തി. പിന്നീട് ഡോ. അനൂപ് രവിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

16 cm long worm was removed from the eye of a 20-year-old woman
സ്തനാര്‍ബുദ രോഗികള്‍ക്ക് പ്രതീക്ഷ, ആകാരഭംഗി വീണ്ടെടുക്കാം, പരീക്ഷണം വിജയം

ലോവ ലോവ ഇനത്തില്‍പ്പെട്ട 'കണ്ണ് പുഴു' വാണിതെന്നാണ് പ്രാഥമികനിഗമനം. മെഡിക്കല്‍കോളജ് വൈറോളജി ലാബിലേക്ക് പരിശോനയ്ക്കായി അയച്ചിട്ടുണ്ട്.

കൊതുകുകളും ഈച്ചകളുംവഴിയാണ് ഇത്തരം വിരകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. ആറുമാസംകൊണ്ട് ഇവ പൂര്‍ണ വളര്‍ച്ചയെത്തും. രക്തത്തിലൂടെ സഞ്ചരിക്കും. കണ്ണിലും ലെന്‍സിലും തലച്ചോറിലുംവരെയെത്തും. വര്‍ഷങ്ങളോളം ഇവ ശരീരത്തില്‍ നിലനില്‍ക്കും. പെട്ടെന്ന് കണ്ടെത്തി നീക്കംചെയ്തില്ലെങ്കില്‍ ഇവ അപകടകാരികളാകാമെന്നും വിദഗ്ധര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com