കുടിച്ചാല്‍ മാത്രം പോര, വെള്ളം 'കഴിക്കുകയും' വേണം

പഴങ്ങളിൽ മറ്റ് പോഷകങ്ങൾക്കൊപ്പം ധാരാളം ജലാംശവും അടങ്ങിയിരിക്കുന്നു
watermelon
Published on
Updated on

മ്മുടെ ശരീരത്തില്‍ ഏതാണ്ട് 60 ശതമാനവും ജലമാണ്. ശരീരത്തിന്‍റെ താപനില നിയന്ത്രിക്കുന്നതു മുതൽ കോശങ്ങളിൽ ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന ജോലിയും ശരീരത്തിൽ അടങ്ങിയിരിക്കുന്ന ജലാംശത്തിന്‍റെതാണ്. എല്ലാ അവയവങ്ങളുടെയും പ്രവർത്തനം സു​ഗുമമാക്കുന്നതിന് ശരീരത്തിൽ ജലാംശം കൂടിയേ തീരൂ...

കാലാവസ്ഥ, വ്യക്തിയുടെ ശരീരഭാരം, പ്രായം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു ദിവസം ഒരു വ്യക്തി എത്ര അളവ് വെള്ളം കുടിക്കണമെന്ന് തീരുമാനിക്കുന്നത്. എങ്കിലും എട്ട് മുതൽ 10 ​ഗ്ലാസ് വരെ വെള്ളം ഒരു ദിവസം കുടിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ശുപാർശ ചെയ്യുന്നത്. എന്നാൽ വെള്ളം കുടിക്കാൻ നല്ല മടിയുള്ളവരാണ് മിക്ക ആളുകളും.

വെള്ളം കുടിക്കുന്നത് ശരീരം നൽകുന്ന സൂചനയാണ് ദാഹം, അത് അവ​ഗണിക്കരുത്

ശരീരത്തിൽ ജലാംശം കുറയുമ്പോഴാണ് നമ്മുടെ ദാഹം അനുഭവപ്പെടുക. അപ്പോൾ നമ്മളില്‍ മിക്ക ആളുകൾ മധുരപാനീയങ്ങൾ അല്ലെങ്കിൽ എനർജി ഡ്രിങ്കുകൾ കുടിച്ച് ആ ദാഹത്തെ ശമിപ്പിക്കും. എന്നാൽ ഇത് താൽക്കാലികമാണ്. ശരീരത്തിലെ നിർജ്ജലീകരണം തടയാൻ ഇത്തരം പാനീയങ്ങൾ കഴിയില്ല. വെള്ളത്തിന് വെള്ളം തന്നെ കുടിക്കണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെള്ളം കുടിച്ചാൽ മാത്രം പോര കഴിക്കുകയും വേണം

വെള്ളം കുടിക്കുന്നതു പോലെ തന്നെ പ്രധാനമാണ് വെള്ളം കഴിക്കുന്നതും. ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളിലൂടെയും ജലാംശം നമ്മുടെ ശരീരത്തിലെത്തും. ഇത്തരം പഴങ്ങളിൽ മറ്റ് പോഷകങ്ങൾക്കൊപ്പം ധാരാളം ജലാംശവും അടങ്ങിയിരിക്കുന്നു. ഇത് കൂടുതൽ സുരക്ഷിതമാണ്. ശരീരത്തിൽ സാധാരണ​ഗതിയിലുള്ള ജലാംശം നിലനിർത്താൻ വെള്ളം കുടിക്കുന്നതിനൊപ്പം കഴിക്കുകയും വേണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

watermelon
തലച്ചോറിനെ ബാധിക്കുന്ന 5 വൈറസുകൾ

അതിനായി ദാഹിക്കുമ്പോൾ വെള്ളം കുടിക്കുകയും ഭക്ഷണക്രമത്തിൽ ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ പതിവായി ചേർക്കുകയും ചെയ്യുക. തണ്ണിമത്തൻ, മുന്തിരി, ഓറഞ്ച്, പോലുള്ള പഴങ്ങളിലും വെള്ളരി, തക്കാളി പോലുള്ള പച്ചക്കറികളിലും ജലാംശം ധാരാളം അടങ്ങിയിട്ടുണ്ട്. തൈര്, ഓട്സ് തുടങ്ങിയവയിലും വെള്ളം അടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com