DOG BITE
തലച്ചോറിനെ ബാധിക്കുന്ന 5 വൈറസുകൾ

തലച്ചോറിനെ ബാധിക്കുന്ന 5 വൈറസുകൾ

ചില വൈറസുകൾ തലച്ചോറിന്റെ ആരോ​ഗ്യത്തെ ദീർഘകാലം ബാധിക്കും.

പേവിഷബാധ മുതല്‍ കോവിഡ് വരെ തലച്ചോറിനെ നേരിട്ടു ബാധിക്കുന്ന ചില വൈറസുകള്‍.

1. കോവിഡ്

covid
കോവിഡ്

കോവിഡ് തലച്ചോറിൽ ദീർഘകാലും ഹ്രസ്വകാലവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വ്യത്യസ്ത പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കോവിഡിന് കാരണമാകുന്ന കൊറോണ വൈറസ് തലച്ചോറിൽ വീക്കം ഉണ്ടാക്കാം. ഇത് മസ്തിഷ്ക ഫോ​ഗ് വികസിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധമുട്ടും ആശയക്കുഴപ്പം എന്നിവയിലേക്കും നയിക്കാം.

2. ഡെങ്കിപ്പനി

dengue fever
ഡെങ്കിപ്പനി

കൊതുകുകളിലൂടെ പകരുന്ന ഡെങ്കി വൈറസ് മനുഷ്യരിൽ മസ്തിഷ്ക വീക്കത്തിനും ജ്വരത്തിനും കാരണമാകും. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ ദീർഘകാലം ബാധിക്കും.

3. സിക്കാ

സിക്കാ
സിക്കാ

സിക്കാ വൈറസ് തലച്ചോറിനെ ബാധിക്കാം. ഇത് എൻസെഫലൈറ്റിസ് എന്ന അവസ്ഥയിലേക്ക് നയിക്കാം. മസ്തിഷ്ക കോശങ്ങളുടെ വീക്കം മൂലമാണ് എൻസെഫലൈറ്റിസ് സംഭവിക്കുന്നത്. കൊതുകുകളിലൂടെയാണ് സിക്കാ പകരുന്നത്.

4. വെസ്റ്റ് നൈൽ

west nile fever
വെസ്റ്റ് നൈൽ

തലച്ചോറിനെ ബാധിക്കുന്ന മറ്റൊരു വൈറസ് ആണ് വെസ്റ്റ് നൈൽ. കൊതുകുകളിലൂടെ പകരുന്ന ഇവ തലച്ചോറിൽ വീക്കം, എൻസെഫലൈറ്റിസ്, മെനിഞ്ചൈറ്റിസ് എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ തലച്ചോറിൻ്റെ ആവരണത്തിലോ സുഷുമ്നാ നാഡിയിലോ വീക്കമുണ്ടാകുന്നതിന് ഇത് കാരണമാകുന്നു.

5. റാബിസ്

dog attack

പേവിഷബാധയേറ്റ മൃ​ഗങ്ങളുടെ കടിയേറ്റാൽ മുറിവ് ഉടൻ കഴുകി വൃത്തിയാക്കുകയും ചികിത്സിക്കുകയും ചെയ്യണം. ഇല്ലെങ്കിൽ അത് തലച്ചോറിലെത്തുകയും ന്യൂറോളജിക്കൽ ലക്ഷണങ്ങളിലേക്കും മരണം വരെ സംഭവിക്കാൻ ഇടയാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com