പ്രായം കൂടുമ്പോള്‍ ആരോഗ്യക്കാര്യത്തിലും അല്‍പം ശ്രദ്ധവേണം. ചില ഭക്ഷണങ്ങള്‍ ശരീരവീക്കം വര്‍ധിപ്പിക്കാനും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്. ഇത് പൊണ്ണത്തടി, ജീവിതശൈലി രോഗങ്ങള്‍ എന്നിവയിലേക്ക് നയിക്കാം. 40-ാം വയസിലും മെലിഞ്ഞും ആരോഗ്യത്തോടെയും ഇരിക്കാന്‍ ഡയറ്റില്‍ നിന്നും ചില ഭക്ഷണങ്ങള്‍ നീക്കം
റോള്‍ഡ് ഓട്സ്, നട്സ്, ഡ്രൈ ഫ്രൂട്സ് തുടങ്ങിയ ചേര്‍ന്നതാണ് ഗ്രാനോള. ആരോഗ്യപ്രദമെന്ന തോന്നുമെങ്കിലും 40 കഴിഞ്ഞവര്‍ക്ക് അത്ര നല്ലതല്ല. അവയിൽ കലോറി വളരെ കൂടുതലാണ്. കൂടാതെ ആഡഡ് ഷുഗര്‍ വലിയ അളവില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശർക്കര, തേൻ, ഈന്തപ്പഴം അല്ലെങ്കിൽ കൃത്രിമ മധുരപലഹാരങ്ങൾ എന്നിവയുൾപ്പെടെ വിവിധ മധുരം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് പൊണ്ണത്തടി കൂടാനും രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിപ്പിക്കാനും കാരണമാകും.
വറുത്ത ഭക്ഷണങ്ങളില്‍ കലോറി പൊതുവെ കൂടുതലായിരിക്കും. കൂടാതെ റെസ്റ്റോറന്‍റുകളില്‍ അല്ലെങ്കില്‍ പുറത്തു നിന്ന് വാങ്ങുന്ന വറുത്ത ഭക്ഷണങ്ങളില്‍ റാൻസിഡ് ഓക്സിഡൈസ്ഡ് ഓയിൽ ഉപയോഗിക്കാറുണ്ട്. ഇത് വീക്കം വർധിപ്പിക്കുകയും ശരീരത്തില്‍ വിഷാംശം ഉണ്ടാക്കുകയും ചെയ്യും. കൂടാതെ പിസിഒഎസ് ഉള്ളവരില്‍ ലിപിഡ് പ്രൊഫൈലിലും കരളിന്റെ ആരോഗ്യത്തിലും പ്രതികൂല സ്വാധീനം ചെലുത്തും.
ഇത്തരം പാനീയങ്ങളില്‍ ധാരാളം പഞ്ചസാരയും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറിയും അധികമാണ്. ഇത്തരം പാനീയങ്ങള്‍ 40 കഴിയുമ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
മദ്യം അല്ലെങ്കില്‍ കോക്ടെയില്‍ ശൂന്യമായ കലോറികൾ കൊണ്ട് നിറഞ്ഞതാണ്. എന്നാൽ അത് ആരോഗ്യത്തിന് ഗുണം ചെയ്യില്ല. ഇത് ശരീര വീക്കം വര്‍ധിപ്പിക്കും.
ജങ്ക് ഫുഡിന്‍റെ ഏറ്റവും പ്രധാന ഭാഗമാണ് സോസുകള്‍. എന്നാല്‍ സോസുകളിൽ ഭൂരിഭാഗവും എണ്ണയും ധാരാളം ഉപ്പും പഞ്ചസാരയും ചേർന്നതാണ്. ഇതില്‍ കലോറി കൂടുതലായതു കൊണ്ട് തന്നെ ശരീരഭാരം വര്‍ധിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക