Oiling the Scalp | തലയില്‍ എണ്ണ പുരട്ടേണ്ട ശരിയായ രീതി, 90 ശതമാനം ആളുകളും ഇത് പാലിക്കാറില്ല

90 ശതമാനം ആളുകള്‍ എണ്ണ തെറ്റായ രീതിയിലാണ് തലയില്‍ പുരട്ടുന്നതെന്ന് ഡെര്‍മറ്റോളജിസ്റ്റ് ആയ ഡോ. രശ്മി ഷട്ടി പറയുന്നു.
oiling the scalp
തലയില്‍ എണ്ണ പുരട്ടേണ്ട ശരിയായ രീതി
Updated on

മുടി ആരോഗ്യത്തിനും ആയുസ്സിനും എണ്ണ പുരട്ടിയുള്ള കുളി വളരെ പ്രധാനമാണ്. തലയോട്ടിയില്‍ എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കാനും ഹെയര്‍ ഫോളിക്കുകള്‍ ആരോഗ്യമുള്ളതാകാനും സഹായിക്കും. ഇതൊക്കെ ഒരുവിധം എല്ലാവര്‍ക്കും അറിവുള്ള കാര്യങ്ങളാണ്. എന്നാല്‍ 90 ശതമാനം ആളുകള്‍ എണ്ണ തെറ്റായ രീതിയിലാണ് തലയില്‍ പുരട്ടുന്നതെന്ന് ഡെര്‍മറ്റോളജിസ്റ്റ് ആയ ഡോ. രശ്മി ഷട്ടി പറയുന്നു.

പരമ്പരാഗത രീതി വെച്ച് സാധാരണ ആളുകള്‍ കുളിക്കുന്നതിന് മുന്‍പാണ് തലയോട്ടിയിലും മുടിയിലുമായി എണ്ണ തേച്ചു പിടിപ്പിക്കുന്നത്. എന്നാല്‍ ഈ രീതി തികച്ചും തെറ്റാണെന്നാണ് ഡോ. രശ്മി ഷട്ടി പറയുന്നത്. മുടി ഡ്രൈ ആയി ഇരിക്കുമ്പോള്‍ തലമുടിയോട്ടില്‍ അഴുക്കുകളും എണ്ണമയവും താരനും കുഴഞ്ഞിരിക്കുകയായിരിക്കും. ഇതിന് പിന്നാലെ പുറമെ നിന്ന് എണ്ണ പുരട്ടുന്നത് തലയോട്ടിയെ കൂടുതല്‍ അസ്വസ്ഥമാക്കും.

തലയോട്ടി വൃത്തിയായി ഇരിക്കുമ്പോള്‍ എണ്ണ പുരട്ടുന്നതാണ് ഏറ്റവും മികച്ചതെന്ന് ഡോ. രശ്മി ഷെട്ടി പറയുന്നു.

എണ്ണ പുരട്ടാനുള്ള ശരിയായ രീതി

നനഞ്ഞ മുടിയിലാണ് നമ്മള്‍ ഷാംപൂവും കണ്ടീഷണറും സാധാരണ ഉപയോഗിക്കുന്നത്. അത് ഫലപ്രദമാണെന്ന് നമ്മള്‍ക്കറിയാം. അതേ രീതിയാണ് എണ്ണയുടെ കാര്യത്തിലും പിന്തുടരേണ്ടത്.

തലമുടി കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം സാധാരണ താപനിലയിലുള്ള വെള്ളത്തിലായിരിക്കണം തലമുടി കഴുകാന്‍. തലയോട്ടിയും മുടിയും നന്നായി നനച്ച ശേഷം അല്‍പ്പം എണ്ണം തലയോട്ടില്‍ തേച്ചു പിടിപ്പിക്കുക. അഞ്ച് മിനിറ്റിന് ശേഷം മുടി ഷാംപൂ ഇട്ടു കഴുകാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com