ZONE OUT | 'സ്വപ്നജീവി'യെന്ന് പുച്ഛിക്കരുത്, സമ്മര്‍ദം നേരിടാന്‍ മിടുക്കര്‍, സോണിങ്ഔട്ട് തലച്ചോറിന്‍റെ സൂപ്പര്‍ പവര്‍

​സൗൺ ഔട്ട് ആകുമ്പോൾ തലച്ചോറിന്റെ പ്രവർത്തനം നമ്മൾ ഉറങ്ങുമ്പോൾ ഉള്ളതിന് സമാനമാകുന്നുവെന്ന് ​ഗവേഷകർ വിശദീകരിച്ചു.
ZONE OUT
സോണിങ്ഔട്ട്
Updated on

വിരസമായ ക്ലാസിനിടെ അല്ലെങ്കിൽ മീറ്റിങ്ങിനിടെ സോൺ ഔട്ട് ആകുന്നത് സാധാരണമാണ്. യാഥാർഥ്യത്തിൽ നിന്ന് സ്വപ്നലോകത്തേക്ക് ഇത്തരത്തില്‍ ഒരു 'മിനി ടൂർ' നടത്തി തിരിച്ചെത്തുമ്പോള്‍ കുറ്റബോധമടിക്കുന്നവരുമുണ്ട്. എന്നാൽ ഇനി ആ കുറ്റബോധത്തിന്റെ ആവശ്യമില്ലെന്നാണ് ജേണൽ ഓഫ് ന്യൂറോസയൻസിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത്.

ഇടയ്ക്കിടെയുള്ള ഈ സോൺ ഔട്ട് നമ്മുടെ തലച്ചോറിന്റെ ഒരു 'സൂപ്പര്‍ പവര്‍' ആണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. നമ്മള്‍ കരുതുന്നതിലും അപ്പുറത്താണ് ഈ സോണിങ് ഔട്ട് നമ്മുടെ തലച്ചോറിനെ സഹായിക്കുന്നത്.

​സൗൺ ഔട്ട് ആകുമ്പോൾ തലച്ചോറിന്റെ പ്രവർത്തനം നമ്മൾ ഉറങ്ങുമ്പോൾ ഉള്ളതിന് സമാനമാകുന്നുവെന്ന് ​ഗവേഷകർ വിശദീകരിച്ചു. ആ സമയം ഉറക്കത്തിന്റെ ചില ഘട്ടങ്ങൾക്ക് സമാനമായ സ്ലോ-വേവ് പാറ്റേണുകൾ തലച്ചോറിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ചുരുക്കം പറഞ്ഞാല്‍ സോണിങ് ഔട്ട് തലച്ചോറിന് ചെറിയൊരു വിശ്രമസമയം ഒരുക്കുന്നു. ഉറക്കം എങ്ങനെയാണോ ഓർമശക്തിയെ ശക്തമാക്കുന്നത് അതിനു സമാനമായി സോൺഔട്ട് സമയത്ത് തലച്ചോറിന് വിവരങ്ങൾ പ്രോസസ് ചെയ്യാൻ കൂടുതൽ സമയം അനുവദിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.

സോണിങ് ഔട്ട് പലപ്പോഴും അപ്രസക്തവും കുറ്റബോധവുമുണ്ടാക്കുമെങ്കിലും ഇത് മികച്ച മെന്‍റല്‍ വ്യായാമമാണെന്ന് ഗവേഷകര്‍ പറയുന്നു. ഇത് നമ്മുടെ മനസ്സിനെ കൂടുതൽ വഴക്കമുള്ളതും, സജീവവും, സമ്മ‍ര്‍ദ്ദങ്ങളെ നേരിടാന്‍ ശക്തവുമാക്കുമെന്ന് പഠനം പറയുന്നു.

വർത്തമാനകാലത്തിൽ തന്നെ ഒതുങ്ങി നിൽക്കുന്നത് മുൻവിധിയോടെയുള്ള ആശയങ്ങളോടും വിശ്വാസങ്ങളോടും പക്ഷപാതങ്ങളോടും കര്‍ശനമായി യോജിച്ചു നില്‍ക്കുന്നു. ഭാവിയിലേക്കോ, മറ്റൊരാളുടെ മാനസികാവസ്ഥയോ മനസിലാകണമെന്നില്ല. യാഥാര്‍ഥ്യത്തില്‍ നിന്ന് വളരെ ചെറിയ നേരത്തേക്ക് വേര്‍പെടുന്നത് വൈജ്ഞാനിക വഴക്കം കിട്ടാന്‍ സഹായിക്കുമെന്നും മനഃശാസ്ത്ര ഗവേഷകര്‍ മറ്റൊരു പഠനത്തില്‍ വിശമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com