Papads | 'പപ്പടം ​ആരോ​ഗ്യത്തിന് ഹാനികരം', ദിവസവും കഴിച്ചാൽ കാൻസറിന് വരെ കാരണമാകാം

ഉഴുന്നിന് പകരം പപ്പട
papad
പപ്പടം കാൻസറിന് കാരണമാകാം
Updated on

രാവിലെ പുട്ടിന്റെ കൂടെയാണെങ്കിലും ഉച്ചയ്ക്ക് ഊണിനൊപ്പമാണെങ്കിലും മലയാളിക്ക് പപ്പടം മസ്റ്റ് ആണ്. എന്നാൽ പപ്പടത്തോടുള്ള പ്രിയം അമിതമായാൽ ആരോ​ഗ്യത്തിന് പണിയാകുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. പലതരത്തിലുള്ള പപ്പടങ്ങൾ ഇന്ന് വിപണിയിൽ സുലഭമാണ്.

ഉഴുന്നാണ് പപ്പടത്തിന്റെ പ്രധാന ചേരുവ. എന്നാൽ ഉയർന്ന വില കാരണം, ഉഴുന്നിന് പകരം മൈദ ഉപയോ​ഗിച്ച് പപ്പടം ഉണ്ടാക്കുന്ന രീതി ഇപ്പോൾ വ്യാപകമാണ്. ഇത് ദഹന പ്രശ്നങ്ങൾ കുടൽ സംബന്ധമായ പ്രശ്നങ്ങളിലേക്കും നയിക്കാം. മറ്റൊന്ന് പപ്പടം ദീർഘനാൾ കേടുകൂടാതെയിരിക്കാൻ സോഡിയം ബൈക്കാർബണേറ്റ് (സോഡാക്കാരം) എന്ന സംയുക്തം ചേർക്കുന്നുണ്ട്.

കുടലിലെ കാൻസറിന് ഉൾപ്പെടെ കാരണമായേക്കാവുന്ന രാസവസ്തുവാണ് സോഡിയം ബൈക്കാർബണേറ്റ്. സോഡിയം കാർബണേറ്റ് കുടലിൽ പൊള്ളലിന് കാരണമാകും. അസിഡിറ്റി, അൾസർ, ദഹനപ്രശ്‌നങ്ങൾ എന്നിവയ്‌ക്കും ഇത് വഴിവെക്കും. അതിനാൽ പപ്പടം പതിവാക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല.

പപ്പടത്തിന്‍ ഉപ്പിന്റെ അംശവും സോഡിയം ബെന്‍സോയേറ്റും വലിയ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഉയര്‍ന്ന അളവില്‍ ഉപ്പ് കഴിക്കുന്നത് ശരീരത്തിന് പല ദോഷങ്ങളും വരുത്തിവെയ്ക്കും. ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൃദ്രോഗത്തിനും ഇത് കാരണമായേക്കും. കൂടാതെ പപ്പടം എണ്ണയിൽ കാച്ചിയെടുക്കുന്നതിനാല്‍, പതിവാക്കുന്നത് കൊളസ്‌ട്രോളിനും കാരണമാകും. മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com