തടി കുറയുന്നില്ലേ, നാരങ്ങയിട്ടൊരു സ്പെഷ്യല്‍ ഡ്രിങ്ക് ആയാലോ?

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.
lemon juice
നാരങ്ങ
Updated on

ജിമ്മിലെ വർക്ക് ഔട്ട് ഫലം കാണുന്നില്ലേ? എങ്കിൽ തടി കുറയ്ക്കാൻ ഒരു സ്പെഷ്യൽ നാരാങ്ങ വെള്ളമായാലോ! നാരങ്ങ, ജീരകം, തേൻ, വെള്ളം എന്നിവയാണ് ചേരുവകൾ. ഈ സ്പെഷ്യൽ ഡ്രിങ്ക് ശരീരത്തിൽ നിന്ന് അധിക കലോറിയെ ഒഴിവാക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാനാകും. കൂടാതെ അസിഡിറ്റി, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക തുടങ്ങിയ അവസ്ഥകളെ തടയാനും ദഹനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ വെള്ളത്തില്‍ ജീരകം ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. കൂടാതെ ശരീരത്തിൽ ജലാംശം നിലനിർത്താനും ഇത് സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാനും കൊളസ്ട്രോളും പ്രമേഹവും നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ കുടിക്കാം. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

സ്പെഷ്യൽ ഡ്രിങ്ക് തയ്യാറാക്കാം

ഒരു രണ്ടു ഗ്ലാസ് വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ജീരകം രാത്രി കുതിർത്തു വെയ്ക്കാം. പിറ്റേന്ന് രാവിലെ ഈ വെള്ളം ചെറുതീയില്‍ തിളപ്പിച്ചെടുക്കാം. ശേഷം ഇതിലേക്ക് പകുതി നാരങ്ങാ പിഴിഞ്ഞൊഴിയ്ക്കണം. ഒരു ടീസ്പൂണ്‍ തേനും കൂടി ചേർത്താൽ നാരങ്ങ ജീരകവെള്ളം റെഡി. തേന്‍ നിര്‍ബന്ധമില്ല, വേണമെങ്കില്‍ ഒഴിവാക്കാം. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് നല്ലത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com