
വേനല്‍ക്കാലത്തെ ഏറ്റവും വലിയ പരാതി വിയർക്കുന്നുവെന്നതാണ്. സഹനീയമായ ചൂട് കാരണം അകത്തിരുന്നാലും പുറത്തിരുന്നാലും ശരീരം മുഴുവൻ വിയർത്തു കുളിക്കും. വിയര്‍പ്പ് കാരണമുണ്ടാകുന്ന ദുര്‍ഗന്ധ പ്രശ്‌നം വേറെയും.
എന്നാല്‍ ചൂടു കൂടുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക കൂളിങ് മെക്കാനിസമാണ് വിയർക്കുക എന്നത്. ഇത് ശരീരത്തിന്റെ താപനില നിയന്ത്രിച്ചു നിർത്തുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു. വിയർപ്പിൽ ആൻ്റിമൈക്രോബയൽ സ്വഭാവമുള്ള പെപ്റ്റൈഡുകൾ ഉള്ളതിനാൽ അണുബാധ തടയാനും സഹായിക്കും. കൂടാതെ വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന വിയർപ്പ് ശരീരത്തിൽ എൻഡോർഫിൻ ഉൽപാദിപ്പിക്കും ഇത് മാനസികനില മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിന് പുറമേ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും വിയര്‍പ്പ് സഹായിക്കുന്നു.
വിയര്‍പ്പിന്‍റെ ആരോഗ്യ ഗുണങ്ങള്‍
ശരീരത്തിന്‍റെ താപനില ഉയരുമ്പോള്‍ വിയർപ്പ് ഗ്രന്ഥികളിലൂടെ ഈർപ്പം ചർമ്മത്തിൻ്റെ ഉപരിതലത്തിലേക്ക് വിടുന്നു. ഈ ഈർപ്പം ബാഷ്പീകരിക്കരിക്കുന്നതിലൂടെ ചൂട് കുറയുകയും ശരീരതാലനില ക്രമീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ശരീരത്തിൽ നിന്ന് വിഷാംശവും മാലിന്യങ്ങളും നീക്കം ചെയ്യുന്നതില്‍ വിയര്‍പ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൊളസ്ട്രോൾ, ഉപ്പ് തുടങ്ങിയവ വിയർപ്പിലൂടെ പുറന്തള്ളപ്പെടുന്നു.
വിയർപ്പ് നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിക്കുന്നു. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയ്‌ക്കെതിരെ ഫലപ്രദമായ ആൻ്റിമൈക്രോബയൽ പെപ്റ്റൈഡുകൾ വിയർപ്പിൽ അടങ്ങിയിട്ടുണ്ട്.
വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന വിയർപ്പ് ശരീരത്തിൻ്റെ സ്വാഭാവിക വേദനസംഹാരികളായ എൻഡോർഫിൻ ഉൽപാദിപ്പിക്കുന്നു. ഈ 'ഫീൽ-ഗുഡ്' ഹോർമോണുകൾ മാനസികനില മെച്ചപ്പെടുത്തും. കൂടാതെ, ശാരീരിക പ്രവർത്തനത്തിന് ശേഷമുണ്ടാകുന്ന വിയർപ്പ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഉത്കണ്ഠയെ ചെറുക്കുകയും മാനസിക ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ